14 July 2025
Nithya V
Pic Credit: Getty Images
ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ് വിഷാദ രോഗം. രാജ്യത്ത് ദിവസവും വിഷാദ രോദഗികളുടെ എണ്ണം വർദ്ധിച്ച് വരികയാണ്.
ഒന്നിനോടും താൽപര്യമില്ലാതിരിക്കുക, എപ്പോഴുമുള്ള ദു:ഖഭാവം, ക്ഷീണം തുടങ്ങിയവയാണ് വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍.
വിശപ്പില്ലായ്‌മ, പ്രതീക്ഷ നഷ്ടപ്പെടല്‍, കുറ്റബോധം, ആത്മനിന്ദ, ആത്മഹത്യ പ്രവണത തുടങ്ങിയവയും ഇതോടൊപ്പം ഉണ്ടാവാറുണ്ട്.
പൊതുവേ വിഷാദം ഏറെ നാൾ നിലനിൽക്കാറില്ല. എന്നാൽ ഇവ മാറാതെ രോഗാവസ്ഥയിലേക്ക് നീങ്ങുന്നത് അപകടമാണ്.
വിഷാദ രോഗത്തെ അകറ്റാൻ ചില വഴികളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കി നമ്മുടെ മാനസിക ആരോഗ്യത്തെ തിരികെ പിടിച്ചാലോ...
ചിന്തകളിലും പ്രവൃത്തികളിലുമെല്ലാം പോസറ്റീവ് മനോഭാവം പുലർത്താം. അത് വിഷാദ രോഗത്തെ അകറ്റാൻ സഹായിക്കും.
കൂടാതെ ഉറക്കം, വ്യായാമം, ചിട്ടയായ ജീവിതചര്യകള്‍, നല്ല സാമൂഹിക ബന്ധങ്ങള്‍, ദേഷ്യം നിയന്ത്രിക്കല്‍, തുടങ്ങിയവ ഒരു പരിധിവരെ രോഗം നിയന്ത്രിക്കാം.
വിഷാദ രോഗത്തെ അവഗണിക്കുന്നത് അപകടമാണ്. അതിനാൽ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ പെട്ടന്ന് വിദ്‌ഗ്‌ധരെ സമീപിക്കുന്നതായിരിക്കും നല്ലത്.