22 July 2025

Sarika KP

മഴ വെള്ളത്തിൽ  മുടി കഴുകുന്നവരാണോ?

Image Courtesy: Unsplash/Getty Images

 മിക്കപ്പോഴും പലരും പാത്രങ്ങളിൽ ശേഖരിച്ച വച്ച മഴവെള്ളത്തിൽ മുടി കഴുകാറുണ്ട്. എന്നാൽ ഇത് മുടിയുടെ ആരോ​ഗ്യത്തിന് നല്ലതല്ല.

മഴവെള്ളത്തിൽ മുടി കഴുകാറുണ്ട്കുട്ടികള്‍ 

മഴവെള്ളത്തോടൊപ്പം അന്തരീക്ഷത്തിലുള്ള മാലിന്യങ്ങളും പൊടികളും ഈ വെള്ളത്തിൽ കലരുകയും ഇത് പിന്നീട് തലയോട്ടിയിലേക്കും പിടിക്കുകയും ചെയ്യുന്നു

മാലിന്യങ്ങളും പൊടികളും

  ഇത്തരം പൊടികൾ ശിരോചർമത്തിലടിയുകയും ഇത് തലയോട്ടിയിലെ സ്വാഭാവിക പി എച്ച് നിലയെ തകർക്കുകയും ചെയ്യുന്നു.

 പി എച്ച് നിലയെ തകർക്കും

 ഇങ്ങനെ വരുമ്പോൾ ശിരോ ചർമം ദുർബലമാകുകയും അതുമൂലം മുടി പൊട്ടി പോവുകയു ചെയ്യും. അതോടൊപ്പം ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാനും കാരണമാകും.

 മുടി പൊട്ടി പോകും

 മഴ വെള്ളം തലയോട്ടിയിൽ കൊള്ളുന്നത് താരൻ പോലെയുള്ള അണുബാധകൾ വർധിക്കാനും കൂടുതൽ മുടി പൊഴിയാനും കാരണമാകുന്നു

താരൻ

 മഴവെള്ളം മുടിയിൽ ആയാൽ  ഒരിക്കലും ശക്തിയായി തോർത്തരുത്. വൃത്തിയായി തല കഴുകിയ ശേഷം മൃദുലമായ തോർത്തോ, തുണിയോ ഉപയോഗിച്ച് ഉണക്കാൻ ശ്രമിക്കാം

ഉണക്കാൻ ശ്രമിക്കാം

മഴ വെള്ളത്തിൽ മുടി നനഞ്ഞാൽ കഴിയുന്നതും വേഗം ചെറു ചൂടുവെള്ളം കൊണ്ട് തലമുടി നന്നായി കഴുകാൻ ശ്രമിക്കുക.

ചെറു ചൂടുവെള്ളം

വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് മഴവെള്ളത്തിലൂടെ ശിരോചർമത്തിലടിഞ്ഞു കൂടിയ മാലിന്യങ്ങളെ നീക്കം ചെയ്യാൻ സാധിക്കും.

വീര്യം കുറഞ്ഞ ഷാംപു