1 September 2026
ASHLI C
Photo Credit: Getty Images,
ഭഗവാൻ ശ്രീകൃഷ്ണൻ ജനിച്ച ദിവസമാണ് ശ്രീകൃഷ്ണജയന്തി അഥവാ ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്.
ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി വരുന്നത് സെപ്റ്റംബർ 4 വെള്ളിയാഴ്ചയാണ്.
ശ്രീകൃഷ്ണജയന്തി ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നതും പ്രത്യേക പൂജകൾ ചെയ്യുന്നതും വളരെ നല്ലതാണ്.
കൂടാതെ ജന്മാഷ്ടമിക്ക് മുന്നോടിയായി ചില സാധനങ്ങൾ വീട്ടിലേക്ക് വാങ്ങുന്നത് ഐശ്വര്യം വർദ്ധിപ്പിക്കും. അവ ഏതൊക്കെയെന്ന് നോക്കാം.
കൃഷ്ണന് ഏറ്റവും ഇഷ്ടപ്പെട്ട മയിൽപീലി വീട്ടിലേക്ക് വാങ്ങുന്നത് ഐശ്വര്യം വർദ്ധിപ്പിക്കും.
ഓടക്കുഴൽ വീട്ടിലേക്ക് വാങ്ങിക്കുന്നത് വീട്ടിൽ ശാന്തിയും സമാധാനവും കൊണ്ടുവരുമെന്നാണ് വിശ്വാസം.
തുളസി വീട്ടിൽ സൂക്ഷിക്കുന്നത് വീട്ടിൽ പോസിറ്റീവ് എനർജി വർദ്ധിപ്പിക്കും.
വീട്ടിൽ ഈശ്വര സാന്നിധ്യം ഉറപ്പിക്കാൻ പശുവിനെയും കിടാവിന്റെയും പ്രതിമ വാങ്ങിക്കുന്നത് വളരെ നല്ലതാണ്.