23 JULY 2025

Sarika KP

രാത്രി ഉറക്കം കിട്ടുന്നില്ലേ? ഈ പഴം കഴിച്ചാൽ മതി

 Image Courtesy: Getty Images 

ഏറെ പോഷകഗുണങ്ങളുള്ള ഒന്നാണ് കിവി. വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, പൊട്ടാസ്യം, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയെല്ലാം ഇതിലടങ്ങിയിട്ടുണ്ട്.

കിവി

ഉറങ്ങുന്നതിന് മുമ്പ് കിവി പഴം കഴിച്ചാല്‍ പെട്ടെന്ന് ഉറക്കം വരാനും ദീര്‍ഘനേരത്തേക്ക് നന്നായി ഉറങ്ങാനും സഹായിക്കുമെന്നാണ് പഠനം.

ഉറങ്ങുന്നതിന് മുമ്പ്

കിവിയില്‍ പ്രകൃതിദത്തമായി സെറോടോണിന്‍ അടങ്ങിയിട്ടുണ്ട്, ഇത് ഉറക്കത്തിനേയും ഉണരലിനേയും നിയന്ത്രിക്കുന്നു.

സെറോടോണിനാല്‍ സമ്പന്നം

ഉയര്‍ന്ന അളവിലുള്ള സെറോടോണിന്‍ ശാന്തത നല്‍കാനും ഉറക്കത്തിന്റെ ഗാഢമായ ഘട്ടങ്ങളിലേക്ക് സുഗമമായി കൊണ്ടുപോകാനും സഹായിക്കുന്നു.

നല്ല ഉറക്കം

കിവിയിലെ ഫൈബറും ആക്റ്റിനിഡിന്‍ എന്ന എന്‍സൈമും ദഹനം സുഗമമാക്കാന്‍ സഹായിക്കുന്നു, ഇത് അസ്വസ്ഥതയില്ലാതെ ഉറക്കം ലഭിക്കുന്നു.

ദഹനം സുഗമമാക്കാന്‍ സഹായിക്കുന്നു

കിവി സ്ഥിരമായി കഴിക്കുന്നത് മെച്ചപ്പെട്ട സ്ലീപ് എഫിഷ്യന്‍സിയുമായി ബന്ധപ്പെട്ടിരിക്കുന്നു, അതായത് തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന സമയം കുറയുന്നു.

സ്ലീപ് എഫിഷ്യന്‍സി

മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ കഴിയുന്നു. ഇത് രാത്രിയില്‍ അമിതചിന്ത, ഉത്കണ്ഠ, എന്നിവയെല്ലാം കുറയ്ക്കാന്‍ സഹായിക്കും.

മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു

കിവികളില്‍ വിറ്റാമിന്‍ സി, ഇ തുടങ്ങിയവ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സിനെ ചെറുക്കുകയും ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു.

ഉറക്കത്തിന്റെ ഗുണനിലവാരം