20 July 2025

Nithya V

ഒരു ദിവസം എത്ര മുട്ട കഴിക്കാം? 

 Image Courtesy: Unsplash

ഏറെ പോഷക ​ഗുണങ്ങളുള്ള ഭക്ഷ്യവസ്തുവാണ് മുട്ട. വിറ്റാമിൻ എ, ബി,സി,ഡി ഇരുമ്പ്, പ്രോട്ടീൻ, പൊട്ടാസ്യം, തുടങ്ങിയവയുടെ ശക്തമായ ഉറവിടമാണ് മുട്ട.

പോഷകങ്ങൾ

അതിനാൽ തന്നെ നാം മുട്ട മടിക്കാതെ കഴിക്കാറുമുണ്ട്. എന്നാൽ ഒരു വ്യക്തി ഒരു ദിവസം എത്ര മുട്ട വീതമാണ് കഴിക്കേണ്ടത് എന്നറിയാമോ?

എണ്ണം

ഒരു ദിവസം കഴിക്കേണ്ട മുട്ടകളുടെ എണ്ണം പ്രായം, ഭാരം, ആരോ​ഗ്യ പ്രശ്നങ്ങൾ, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

എത്ര മുട്ട

എല്ലാ ദിവസവും രാവിലെ പ്രഭാതഭക്ഷണമായി മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതായി കണക്കാക്കപ്പെടുന്നു.

പ്രഭാത ഭക്ഷണം

പകൽ സമയത്ത് മറ്റ് പ്രോട്ടീൻ സമ്പുഷ്ടമായ കാര്യങ്ങൾ കഴിക്കുന്നുണ്ടെങ്കിൽ, ദിവസം മുഴുവൻ 2-3 മുട്ടകൾ വരെ കഴിക്കാവുന്നതാണ്.

പ്രോട്ടീൻ

വേണമെങ്കിൽ രാവിലെ 2 മുട്ടയും വൈകുന്നേരവും 1 മുട്ട കഴിക്കാം. പ്രഭാതഭക്ഷണത്തിൽ 2 മുട്ടയിൽ കൂടുതൽ കഴിക്കരുത്.

കഴിക്കരുത്

ആവശ്യത്തിലധികം മുട്ട കഴിച്ചാൽ അധിക പ്രോട്ടീൻ ഉൽപ്പാദിപ്പിക്കപ്പെടും. അത്രയും പ്രോട്ടീൻ ദഹിപ്പിക്കാനുള്ള എൻസൈമുകൾ ശരീരത്തിൽ ഉണ്ടാകില്ല.‌‌‌

എൻസൈം

കൂടുതൽ മുട്ട കഴിക്കുന്നതിലൂടെ കൂടുതൽ വിറ്റാമിൻ എ ലഭിക്കുന്നു. ഇത് പ്രായത്തിനനുസരിച്ച് ഓസ്റ്റിയോപൊറോസിസ് സാധ്യതയും വർധിപ്പിക്കും.

ഓസ്റ്റിയോപൊറോസിസ്