24 July 2025
Abdul Basith
Pic Credit: Getty Images
മഴക്കാലം കൊടുമ്പിരി കൊള്ളുകയാണ്. മഴക്കാലത്ത് കഴിക്കാൻ പറ്റിയ ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ചിലത് പരിശോധിക്കാം.
ഇഞ്ചിച്ചായയും തുളസിച്ചായയും പോലുള്ള ഹെർബൽ ചായ പറ്റിയ ഭക്ഷണമാണ്. ഇവ ദഹനത്തെ സഹായിക്കുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
വേഗത്തിൽ ദഹിക്കുന്ന സൂപ്പ് മഴക്കാലത്ത് കഴിക്കുന്നതിലൂടെ തണുപ്പിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിനൊപ്പം ശരീരസുഖവും ലഭിക്കും.
ആപ്പിൾ, പിയർ, പ്ലം, ലിച്ചി, മാതളം, പപ്പായ, ചെറി തുടങ്ങിയ സീസണൽ പഴങ്ങൾ ഈ സമയത്ത് സുലഭമായി ലഭിക്കും. ഇതൊക്കെ വളരെ നല്ലതാണ്.
ബദാം, വാൽനട്ട്, ഫ്ലാക്സീഡ് തുടങ്ങിയ നട്ട്സുകൾ മഴക്കാലത്ത് കഴിക്കാവുന്നതാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
പോഷകങ്ങൾ കൊണ്ട് സമ്പന്നമാണ് റാഗി. കഞ്ഞി ആയോ റാഗി കൊണ്ട് മറ്റ് ഭക്ഷണങ്ങൾ ഉണ്ടാക്കിയോ കഴിക്കാം. മഴക്കാലത്ത് നല്ലത്.
പാചകം ചെയ്ത പച്ചക്കറികൾ എപ്പോഴും കഴിക്കാം. പാവയ്ക്ക, വെണ്ടയ്ക്ക തുടങ്ങി ഏത് പച്ചക്കറികളും പാചകം ചെയ്ത് കഴിക്കാൻ നല്ലതാണ്.
വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ മഴക്കാലത്തെന്നല്ല, എല്ലായ്പ്പോഴും നല്ലതാണ്. നിരവധി ആരോഗ്യഗുണങ്ങൾ ഇവ നൽകും.