24 JULY 2025
SHIJI MK
Image Courtesy: Getty Images
ഇന്നത്തെ കാലത്ത് വിവിധ കാരണങ്ങള്‍ കൊണ്ട് വ്യായാമം ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. സ്വാഭാവികമായും ഈ സമയത്ത് പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
വ്യായാമം ചെയ്തതിന് പിന്നാലെ നമുക്കേറെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ ഒരിക്കലും വാരിവലിച്ച് കഴിക്കാന്‍ പാടില്ല. ഇത് നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യും.
വ്യായാമം കഴിഞ്ഞതിന് ശേഷം വറുത്തതും പൊരിച്ചതുമായി ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കാന്‍ പാടില്ല. ഇവയില്‍ ധാരാളം കൊഴുപ്പ് അടങ്ങിയതിനാല്‍ ദോഷം ചെയ്യും.
ഇത്തരത്തില്‍ കൊഴുപ്പ് ശരീരത്തിലെത്തുന്നത് വ്യായാമം ചെയ്തതിന് ഗുണം ചെയ്യില്ല. മാത്രമല്ല ദഹനത്തെയും ബാധിക്കുന്നു. ദഹനം മന്ദഗതിയിലാകും.
പഞ്ചസാര നേരിട്ട് കഴിച്ചില്ലെങ്കിലും പഞ്ചസാര അടങ്ങിയ ധാന്യങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിപ്പിക്കും.
ഫൈബര്‍ വലിയ അളവില്‍ അടങ്ങിയ ഭക്ഷണങ്ങളും വ്യായാമത്തിന് ശേഷം കഴിക്കരുത്. ഇത് വ്യായാമം ചെയ്യുമ്പോള്‍ വയറ് വീര്‍ക്കല്‍ പോലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.
ഫൈബര്‍ ഉള്ള ഭക്ഷണങ്ങള്‍ കഴിക്കണമെങ്കില്‍ നിങ്ങള്‍ക്ക് അതിനായി പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കാവുന്നതാണ്. ഇത് ഗുണപ്രദമാണ്.