Abdul Basith
Pic Credit: Unsplash
Abdul Basith
15 January 2026
മസിൽ ബിൽഡ് ചെയ്യാൻ നമ്മളിൽ പലർക്കും താത്പര്യമുണ്ടാവാം. അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ പതിവാക്കാം.
ഗ്രീക്ക് യോഗർട്ട് പ്രോട്ടീൻ കൊണ്ട് സമ്പന്നമാണ്. ഇതിൽ മസിൽ റിക്കവറിയ്ക്ക് വളരെയധികം സഹായിക്കും. ഗ്രീക്ക് യോഗർട്ട് പതിവാക്കാം.
സൂപ്പർ ഫുഡ് ആണ് മുട്ട. ഉയർന്ന നിലവാരത്തിലുള്ള പ്രോട്ടീനും ലിയൂസിനും മസിൽ ബിൽഡിങിന് സഹായിക്കുന്നത്. മുട്ടയും പതിവാക്കുക.
ചിക്കനിലും പ്രോട്ടീൻ ധാരാളമുണ്ട്, പ്രത്യേകിച്ച് ചിക്കൻ ബ്രെസ്റ്റിൽ. ഇത് മസിൽ റിപ്പയറിനും വളർച്ചയ്ക്കും സഹായകമാവുന്നതാണ്.
പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡുകളും സാൽമണിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് മസിലിൻ്റെ കരുത്ത് വർധിപ്പിക്കും.
ബീഫും മസിൽ വളർച്ചയെ സഹായിക്കുന്നതാണ്. ബീഫിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, അയൺ, ക്രിയാറ്റിൻ എന്നിവകളാണ് പിന്നിൽ.
കോട്ടേജ് ചീസിൽ സാവധാനം ദഹിക്കുന്ന പ്രോട്ടീൻ ആണുള്ളത്. ഇത് മസിൽ റിപ്പയറിന് സഹായിക്കുന്നതാണെന്ന കണ്ടെത്തലുണ്ട്.
പ്ലാൻ്റ് ബേസ്ഡ് പ്രോട്ടീൻ്റെ ഏറ്റവും സമ്പന്നമായ ഭക്ഷണമാണ് പരിപ്പ്. ഇതിൽ പ്രോട്ടീനൊപ്പം മസിൽ വളർച്ചയെ സഹായിക്കുന്ന പോഷകങ്ങളുമുണ്ട്.