23 May 2025
Abdul Basith
Pic Credit: Unsplash
തലച്ചോറിൻ്റെ കരുത്ത് വർധിപ്പിക്കുക എന്നത് ജീവിതനിലവാരം വർധിപ്പിക്കാനുള്ള മാർഗമാണ്. ഇതിനായി ചില മാർഗങ്ങൾ പിന്തുടരേണ്ടതുണ്ട്.
ചിന്താശേഷി, ബുദ്ധി, വിവേചനധാരണ എന്നിങ്ങനെ ജീവിതത്തിലെ മുന്നോട്ടുള്ള യാത്രയ്ക്ക് തലച്ചോറിന് കരുത്തുണ്ടാവേണ്ടത് അത്യാവശ്യമാണ്.
ഉറക്കം എഴുന്നേറ്റ് കഴിഞ്ഞാൽ ദിവസവും ചില കാര്യങ്ങൾ പതിവാക്കിയാൽ തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനാവും. ഇവയിൽ ചിലത് നോക്കാം.
രാവിലെയുള്ള മെഡിറ്റേഷൻ തലച്ചോറിലെ ഗ്രേ മാറ്റർ വർധിപ്പിക്കും. ശ്രദ്ധയും ഓർമശക്തിയും വർധിക്കാൻ ഇത് സഹായിക്കുമെന്നാണ് പഠനം.
രാവിലെയുള്ള സൂര്യപ്രകാശത്തിൽ വൈറ്റമിൻ ഡി ഉണ്ട്. ഇത് നേരിട്ട് ഏൽക്കുന്നത് തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും പഠനത്തിലുണ്ട്.
ഉറക്കം എഴുന്നേറ്റാൽ ഉടനെ തന്നെ വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. ഇത് തലച്ചോർ ഹൈഡ്രേറ്റ് ആക്കി ശ്രദ്ധ വർധിപ്പിക്കുമെന്നും പഠനങ്ങളിലുണ്ട്.
രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നതും തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തും. രാവിലത്തെ വ്യായാമം തലച്ചോറിലെ നാഡികൾക്ക് ഗുണമാണ്.
പ്രഭാതഭക്ഷണം പോഷകങ്ങളാൽ സമ്പന്നമാണെന്ന് ഉറപ്പാക്കണം. ഇത് തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തി ഏകാഗ്രത വർധിപ്പിക്കും.