തലയില്‍ എണ്ണ പുരട്ടുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ ?

30 June 2025

Sarika KP

Pic Credit: Getty Images

മഴക്കാലത്ത് തലമുടിയുടെ  ആരോഗ്യത്തിന്റെ കാര്യത്തിലും പ്രത്യേക സംരക്ഷണവും ശ്രദ്ധയും നൽകേണ്ടത് വളരെ പ്രധാനമാണ്.

തലമുടിയുടെ  സംരക്ഷണം

 മഴക്കാലത്ത്, തലയോട്ടിയിൽ വിയർപ്പുണ്ടാക്കും. വിയർപ്പ് തലയോട്ടിയിൽ അമിതമായി ഒട്ടിപ്പിടിക്കുന്നത് മുടി കൊഴിച്ചിൽ വർദ്ധിക്കാൻ കാരണമാകുന്നു

വിയർപ്പ്

തലയോട്ടി നന്നായി കഴുകാതെ വരുമ്പോൾ അമിതമായ വിയർപ്പ്, എണ്ണ, അഴുക്ക് എന്നിവ അടിഞ്ഞുകൂടുന്നതിന് ഇടയാക്കും.

തലയോട്ടി നന്നായി കഴുകാതെ

എണ്ണ തേയ്ക്കുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും തിളക്കം നൽകുകയും ചെയ്യുന്നു.

രക്തചംക്രമണം

എന്നാൽ മഴക്കാലത്ത് തലമുടിയിൽ എണ്ണ പുരട്ടുമ്പോൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത് എന്തൊക്കെ എന്ന് നോക്കാം

 എണ്ണ പുരട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ടത് 

അമിതമായി എണ്ണ തേക്കുന്നത് മഴക്കാലത്ത് നല്ലതല്ല. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നേരിയ തോതിൽ എണ്ണ പുരട്ടുന്നത് നല്ലത്.

ആഴ്ചയിൽ ഒന്നോ രണ്ടോ

എണ്ണ തലയിൽ അടിഞ്ഞ് കൂടിയിരിക്കുന്നത് അഴുക്കും ഈർപ്പവും നിലനിർത്തും. ഇവ ഫംഗസ് വളർച്ചയ്ക്ക് കാരണമാകാം അല്ലെങ്കിൽ താരൻ ഉണ്ടാക്കാം

താരൻ ഉണ്ടാക്കാം

മഴക്കാലത്ത് എണ്ണം പുരട്ടി കൂടുതൽ നേരം ഇട്ടേക്കാതെ തന്നെ ഉടൻ തന്നെ കഴുകി കളയേണ്ടത് പ്രധാനമാണ്.  

 ഉടൻ തന്നെ കഴുകി കളയണം