4 August 2026

ASHLI C

ചിയയും ചണവും ഒന്നുമല്ല; മുടി വളരാനും ശരീരഭാരം കുറയ്ക്കാനും ഈ കുഞ്ഞൻ വിത്ത് മതി

Photo Credit: Getty Images

പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമായ ഒരു വിത്താണ് ആശാളി വിത്ത് അഥവാ അലിവ് സീഡ്.

അലിവ് / ആശാളി വിത്ത്

ആശാളി വിത്തിൽ ഇരുമ്പിന്റെ അംശം ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടികൊഴിച്ചിൽ തടയുകയും ചെയ്യും.

അയൺ

പ്രോട്ടീൻ സമ്പന്നമായ ഈ വിത്ത് കഴിക്കുന്നത് മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായകരമാണ്. മുടി തഴച്ചു വളരാൻ ഇത് സഹായിക്കും.

 പ്രോട്ടീൻ

ഹോർമോൺ സന്തുലനം മൂലം ഉണ്ടാകുന്ന അമിതമായ മുടികൊഴിച്ചിൽ തടയുവാൻ  ആശാളി വിത്ത് വളരെയധികം സഹായകരമാണ്.

ഹോർമോൺ സന്തുലനം

ആശാളിയിൽ വൈറ്റമിൻ എ, സി കൂടാതെ ശരീരത്തിന് ആവശ്യമായ നിരവധി ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു.

 ആന്റിഓക്സിഡന്റ്

ഉയർന്ന അളവിൽ പ്രോട്ടീനും ഫൈബറും അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

ശരീരഭാരം കുറയ്ക്കാൻ

ആശാളിയിൽ കലോറി വളരെ കുറവായതിനാൽ തന്നെ ഇത് കഴിക്കുന്നത് ശരീരഭാരം ത്വരിതപ്പെടുത്താൻ വളരെയധികം സഹായകരമാണ്.

കുറഞ്ഞ കലോറി

ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും അതുവഴി ശരീരഭാരം കുറയ്ക്കുന്നതിനും ആശാളി വിത്തു കഴിക്കുന്നത് വളരെ നല്ലതാണ്.

മെറ്റബോളിസം