04 DEC 2025 

Jenish Thomas

കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി

 Image Courtesy: Special Arrangement/PTI

തൃക്കാർത്തികയോട് അനുബന്ധിച്ച് ഇഷ ഫൗണ്ടേഷൻ്റെ  ആദിയോഗിയിൽ കാർത്തിക ദീപനാളങ്ങൾ തെളിഞ്ഞു

ആദിയോഗിയിൽ തൃക്കാർത്തിക ആഘോഷം

112 അടി നീളമുള്ള ആദിയോഗി ശിവ പ്രതിമ കാർത്തിക ദീപനാളങ്ങളുടെ ശോഭയിൽ തിളങ്ങി

ദീപനാളങ്ങളാൽ തിളങ്ങി ആദിയോഗി

ഒപ്പം ഇഷ യോഗ സെൻ്ററിൻ്റെ മറ്റ് പ്രധാന ആകർഷണങ്ങളായ ധ്യാനലിംഗം, സൂര്യ കുണ്ഡ മണ്ഡപം എന്നിവിടങ്ങളിലും കാർത്തിക ദീപങ്ങൾ തെളിയിച്ചു

കാർത്തിക ദീപങ്ങൾ തെളിയിച്ചു

തമിഴ്നാടിന് പുറമെ കേരളത്തിലും ആന്ധ്ര പ്രദേശിലെ ചില ഇടങ്ങളിലാണ് കാർത്തിക ദീപം ആചരിക്കാറുള്ളത്.

തൃക്കാർത്തിക

വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രത്തിന്റെയും പൗർണമിയുടെയും ദിവസമാണ് വൃശ്ചിക ദീപം എന്നും അറിയപ്പെടുന്ന കാർത്തികവിളക്ക് ആഘോഷിക്കുന്നത്.

തൃക്കാർത്തിക ആഘോഷം

സാധാരണയായി വൃശ്ചിക മാസത്തിലെ പൂർണ്ണചന്ദ്ര ദിനത്തിലാണ് തൃക്കാർത്തിക വരുന്നത്. ഈ ദിവസം എല്ലാ വീടുകളിലും ക്ഷേത്രങ്ങളിലും ദീപങ്ങൾ തെളിയിച്ച് ആഘോഷിക്കും

വൃശ്ചിക മാസത്തിലെ പൂർണ്ണചന്ദ്ര ദിനം

തൃക്കാർത്തിക ദിനത്തിൽ രാവിലെയും വൈകിട്ടും വിളക്ക് വെക്കുന്നത് നല്ലതാണ്. എങ്കിലും ഏറ്റവും ശുഭകരമായ സമയം വൈകുന്നേരം ആണ്.

രാവിലെയും വൈകിട്ടും വിളക്ക് വെക്കാം

പൂർണ്ണചന്ദ്ര രാത്രിയും തൃക്കാർത്തിക വിളക്കുകളും പരസ്പരം പൂരകമാകുന്ന ഐശ്വര്യപൂർണ്ണമായ ദിവസമാണ് തൃക്കാർത്തിക. ഈ ദിനത്തിൽ കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ ഉണ്ടാകാറുണ്ട്.

ഐശ്വര്യപൂർണ്ണമായ ദിവസം