3 September 2026

Jayadevan A M

തിലക് വര്‍മയുടെ ആസ്തിയെത്ര?

Image Courtesy: PTI

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് തിലക് വര്‍മ. ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനാണ്‌

തിലക് വര്‍മ

നിലവില്‍ ഈ 23-കാരന്‍ മികച്ച ഫോമിലാണ്. ദുലീപ് ട്രോഫിയില്‍ സൗത്ത് സോണ്‍ ക്യാപ്റ്റനായ തിലക് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്‌

മികച്ച ഫോമില്‍

തിലക് വർമ്മയുടെ ആസ്തി ഏകദേശം 8 കോടി മുതൽ 12 കോടി രൂപ വരെയാണെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് കൃത്യമായ കണക്കാകണമെന്നില്ല

ആസ്തിയെത്ര?

തിലക് വർമ്മയുടെ വരുമാനത്തിന്റെ പ്രധാന പങ്കും ഐപിഎല്ലിൽ നിന്നാണ്. മുംബൈ ഇന്ത്യൻസ് താരമായ തിലകിനെ വലിയ തുകയ്ക്കാണ് ടീം നിലനിർത്തിയത്

വരുമാന സ്രോതസ്സുകൾ

2025 സീസൺ മുതൽ പ്രതിവർഷം 8 കോടി രൂപയാണ് മുംബൈ ഇന്ത്യൻസിൽ നിന്നും തിലകിന് ലഭിക്കുന്നത്. ഇതാണ് താരത്തിന്റെ പ്രധാന വരുമാന മാര്‍ഗം

എട്ട് കോടി

ബിസിസിഐയുടെ സെൻട്രൽ കരാറിലെ ഗ്രേഡ് C പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള താരത്തിന് പ്രതിവർഷം 1 കോടി രൂപ റീറ്റെയ്നർ ഫീസായി ലഭിക്കുന്നു

ബിസിസിഐ കരാർ

ഷൂസ്, സ്പോർട്സ് ഗിയറുകൾ, ഡ്രിങ്ക്സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിലൂടെയും അദ്ദേഹം വരുമാനം കണ്ടെത്തുന്നു

ബ്രാൻഡ് പരസ്യങ്ങൾ

ഇന്ത്യൻ ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്നതിനാൽ വരും വർഷങ്ങളിൽ തിലക് വർമ്മയുടെ ആസ്തി ഇനിയും വര്‍ധിച്ചേക്കാം

ഇനിയും വര്‍ധിച്ചേക്കാം