3 August 2025
Nithya V
Image Credit: Getty Images
തണ്ണിമത്തൻ ഇഷ്ടമില്ലാത്തതായി ആരും തന്നെ കാണില്ല. ഏറെ ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യുന്നവ ഇവയ്ക്ക് ആരാധകർ ഏറെയാണ്.
എന്നാൽ പലപ്പോഴും പഴുത്തതിന് പകരം പാകമാകാത്ത തണ്ണിമത്തനാകും കടയിൽ നിന്ന് വാങ്ങിക്കുന്നത്.
എന്നാൽ മധുരമുള്ള തണ്ണിമത്തൻ മുറിച്ചു നോക്കാതെ തന്നെ അറിയാൻ കഴിയും. അത്തരം ചില നുറുങ്ങ് വിദ്യകൾ പരിചയപ്പെടാം.
മധുരമുള്ള തണ്ണിമത്തൻ വാങ്ങാനായി, മങ്ങിയ തൊലികളുള്ള തണ്ണി മത്തനേക്കാൾ നിറം ഏറെയുള്ളവ തിരഞ്ഞെടുക്കാം.
തണ്ണിമത്തൻ വാങ്ങുമ്പോൾ പുറത്ത് കൊട്ടി നോക്കുക, അന്നേരം നല്ല ശബ്ദം കേൾക്കുകയാണെങ്കിൽ പഴുത്തിട്ടുണ്ടെന്ന് അർത്ഥം.
കൂടാതെ തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ പാടുകളോ ചതവുകളോ ഇല്ലാത്തതും കനത്തതും നോക്കിവാങ്ങാൻ ശ്രദ്ധിക്കുക. .
തണ്ണിമത്തന്റെ അടിഭാഗത്ത് മഞ്ഞനിറത്തോടെയുള്ള പുള്ളികള്‍ കാണുന്നുണ്ടെങ്കിൽ അവ നല്ല വിളവിനെ കാണിക്കുന്നു.
എന്നാല്‍ അടിഭാഗം വിളറിയോ വെളുത്തോ ആണ് കാണുന്നതെങ്കില്‍ പാകമാകാതെ പറിച്ചതാണെന്ന് മനസ്സിലാക്കാക്കുക.