Abdul Basith

ഒരു രൂപയ്ക്ക് പരിധിയില്ലാത്ത ഇൻ്റർനെറ്റും കോളിങുമായി ബിഎസ്എൻഎൽ

03 August 2025

Abdul Basith

Pic Credit: Getty Images

ഒരു രൂപയ്ക്ക് പരിധിയില്ലാത്ത ഇൻ്റർനെറ്റും കോളിങുമായി ബിഎസ്എൻഎൽ. 4ജി സിം അടക്കമാണ് ബിഎസ്എൻഎൽ ഈ ഓഫർ നൽകുന്നത്.

ബിഎസ്എൻഎൽ

30 ദിവസത്തേക്കുള്ള ഈ ഓഫറിൽ ദിവസേന രണ്ട് ജിബി ഇൻ്റർനെറ്റും 100 എസ്എംഎസും പരിധിയില്ലാത്ത കോളുകളുമാണ് ലഭിക്കുന്നത്.

ഓഫർ

പുതുതായി ബിഎസ്എൻഎൽ കണക്ഷൻ എടുക്കുന്ന ഉപഭോക്താക്കൾക്കാണ് ഈ ഓഫർ ലഭിക്കുക. നിലവിലുള്ള ഉപഭോക്താക്കൾക്ക് ഓഫർ ഇല്ല.

ഉപഭോക്താക്കൾ

ഫ്രീഡം ഓഫർ എന്നാണ് ഈ പ്രത്യേക ഓഫറിൻ്റെ പേര്. രാജ്യത്തുടനീളം ഓഗസ്റ്റ് ഒന്ന് മുതൽ 31 വരെ ബിഎസ്എൻഎലിൻ്റെ ഈ ഓഫർ ലഭ്യമാവും.

ഫ്രീഡം ഓഫർ

ബിഎസ്എൻഎൽ കോമൺ സർവീസ് സെൻ്ററിലേക്കോ കടയിലേക്കോ ചെന്ന് ഒരു രൂപ മാത്രം നൽകി ഞെട്ടിക്കുന്ന ഈ ഓഫർ സ്വന്തമാക്കാം.

കോമൺ സർവീസ് സെൻ്റർ

ഈ ഓഫറിൽ ഉപഭോക്താക്കൾക്ക് ദിവസേന രണ്ട് ജിബി ഇൻ്റർനെറ്റ് 30 ദിവസത്തേക്ക് ലഭിക്കും. രണ്ട് ജിബി കഴിഞ്ഞാൽ 40 കെബി വേഗതയാവും.

ഇൻ്റർനെറ്റ്

എല്ലാ നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിംഗും ദിവസേന 100 വീതം എസ്എംഎസുമാണ് ഈ ഓഫറിലെ മറ്റ് ആനുകൂല്യങ്ങളായി ലഭിക്കുക.

മറ്റ് ആനുകൂല്യങ്ങൾ

ഓൺലൈൻ ഓർഡർ ചെയ്താൽ സിം വീട്ടിലെത്തിക്കുന്ന ബിഎസ്എൻഎൽ ഡോർ സ്റ്റെപ്പ് ഡെലിവറി ഈ ഓഫറിൽ ഉണ്ടാവുമോ എന്ന് വ്യക്തമല്ല.

ഡോർ സ്റ്റെപ്പ് ഡെലിവറി