August 3 2025
SHIJI MK
Image Courtesy: Unsplash
ബ്രെഡ് കഴിക്കുന്നവരാണ് നമ്മളില്‍ പലരും. ക്ലാസിക് മില്‍ക്ക് ബ്രെഡ്, ബ്രൗണ്‍ ബ്രെഡ് എന്നീ രണ്ട് ബ്രെഡുകളാണ് നമ്മുടെ നാട്ടില്‍ സാധാരണയായി ഉപയോഗിക്കുന്നത്.
രാവിലെ തന്നെ ബ്രെഡ് കഴിക്കുന്നവരുണ്ട്. വെറും വയറ്റില്‍ ആദ്യം തന്നെ ഇങ്ങനെ ബ്രെഡ് കഴിക്കുന്നത് നല്ലതാണെന്ന് തോന്നുന്നുണ്ടോ?
ബ്രെഡ് കഴിക്കുന്നത് വലിയ അളവില്‍ ഊര്‍ജം നല്‍കാന്‍ സഹായിക്കും. അവയില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലാണ്. അവ ദഹനത്തിന് ശേഷം ഊര്‍ജമായി മാറുന്നു.
ബ്രെഡില്‍ ഉയര്‍ന്ന കലോറിയുണ്ട്. എന്നാല്‍ പോഷകങ്ങള്‍ കുറവാണ്. അതിനാല്‍ തന്നെ പ്രഭാത ഭക്ഷണമായി കഴിക്കുന്നത് അത്ര നല്ലതല്ല.
മാത്രമല്ല ബ്രെഡില്‍ ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുണ്ട്. ഇത് ശരീരത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നു. ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുകയും ചെയ്യും.
വൈറ്റ് ബ്രെഡില്‍ ഗ്ലൈസെമിക് സൂചിക ഉയര്‍ന്നതാണ്. ഇത് കഴിക്കുന്നത് വിശപ്പ് വര്‍ധിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നുണ്ട്.
വൈറ്റ് ബ്രെഡില്‍ സോഡിയം ധാരാളമായി അടങ്ങിയിട്ടുമുണ്ട്. ഇത് വയറുവീര്‍ക്കുന്നതിനും മറ്റ് ദഹന പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.
വെറും വയറ്റില്‍ കഴിക്കുന്നത് വഴി ദഹിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു. അതിനാല്‍ തന്നെ ബ്രെഡ് കഴിച്ചുകൊണ്ട് ദിവസം ആരംഭിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്.