28 JUNE 2025
SHIJI MK
Image Courtesy: Getty Images
കെച്ചപ്പുകള്‍ ഇന്നത്തെ കാലത്ത് ഉപയോഗിക്കാത്തവര്‍ വിരളമായിരിക്കും. പാചകത്തിനും പലഹാരങ്ങള്‍ക്കൊപ്പമെല്ലാം ടൊമാറ്റോ കെച്ചപ്പ് ഉപയോഗിക്കാറുണ്ട്.
പക്ഷെ ഉപയോഗത്തിന് ശേഷം നമ്മളില്‍ പലരും കെച്ചപ്പ് ഫ്രിഡ്ജിലാണ് സൂക്ഷിക്കാറുള്ളത്. എന്നാല്‍ ഇങ്ങനെ ചെയ്യേണ്ടതില്ല. അവയില്‍ പ്രകൃതിദത്ത പ്രിസര്‍വേറ്റീവുകളുണ്ട്.
ടൊമാറ്റോ കെച്ചപ്പ് തയാറാക്കുന്നതിനായി വിനാഗിരി, പഞ്ചസാര, ഉപ്പ് എന്നിവ ഉപയോഗിക്കുന്നു. ഇവ ബാക്ടീയ, ഫംഗസ് എന്നിവയുടെ വളര്‍ച്ചയെ തടയുന്നു.
മുറിയിലെ താപനിലയില്‍ തണുത്തതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് ഫ്രിഡ്ജില്‍ വെക്കുന്നതിനേക്കാള്‍ ഉത്തമം.
ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് വഴി ടൊമാറ്റോ കെച്ചപ്പിന്റെ ഘടന കട്ടിയുള്ളതാകുന്നു. മാത്രമല്ല ഇത് രുചി കുറയുന്നതിനും കാരണമാകുന്നുണ്ട്.
കുപ്പി തുറന്നതിന് ശേഷം വൃത്തിയുള്ള സ്പൂണ്‍ ഉപയോഗിച്ച് എടുക്കുകയാണെങ്കില്‍ ഒരു മാസത്തോളം സുരക്ഷിതമായി കെച്ചപ്പ് ഇരിക്കും.
കെച്ചപ്പ് കുപ്പിയുടെ മൂടി എപ്പോഴും മുറുകെ അടച്ച് വെക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ കുപ്പിയുടെ പുറത്ത് കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ നോക്കാം.