28 June 2025

TV9 MALAYALAM

മുഖത്ത് ഐസ് ഉപയോ​ഗിക്കാൻ വരട്ടെ! കാരണം ഇതാണ്.

Image Courtesy: GettyImages

മുഖത്ത് ഐസ് വയ്ക്കുന്നത് പലരുടെയും ശീലമാണ്. ഗുണങ്ങളുണ്ടെങ്കിലും, നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പാർശ്വഫലങ്ങളും ഇതിനുണ്ട്.

ഐസ്

ഐസുമായി ദീർഘനേരം മുഖത്ത് ഉരയ്ക്കുമ്പോൾ ചുവപ്പ്, പ്രകോപനം ചെറിയ തടിപ്പ് എന്നിങ്ങനെയുള്ള ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും.

ചർമ്മ പ്രശ്നം

നേരിട്ട് ഐസ് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് താഴെയുള്ള ചെറിയ രക്തക്കുഴലുകൾ പൊട്ടാൻ ഇടയാക്കും, പ്രത്യേകിച്ച് കവിൾ അല്ലെങ്കിൽ മൂക്ക് പോലുള്ള സ്ഥലത്തെ.

രക്തക്കുഴലുകൾ

മുഖത്തെ എണ്ണമയം പൂർണമായും നീക്കം ചെയ്യാൻ ഈ രീതി കാരണമാകും. വരണ്ട ചർമ്മമുള്ളവർ ഐസ് ഉപയോ​ഗിക്കുന്നത് ഒഴിവാക്കുക.

എണ്ണ

മുഖത്ത്, പ്രത്യേകിച്ച് നെറ്റിയിലോ സൈനസ് ഭാഗങ്ങളിലോ ദീർഘനേരം തണുപ്പ് തട്ടുന്നത് തലവേദനയ്ക്ക് കാരണമാകാം. പ്രത്യേകിച്ച് സൈനസ് രോ​ഗികളിൽ.

സൈനസ്

ചർമ്മത്തിൽ ഐസ് നേരിട്ട് കൂടുതൽ നേരം തടവുന്നത് ചർമ്മത്തെ വരണ്ടതാക്കുകയും ടിഷ്യു പാളികൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യും.

വരണ്ടതാക്കും

വേനൽ ചൂടിൽ ചർമ്മത്തിലെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കുകയും ഉന്മേഷം നൽകുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് ഇത്.

ഉന്മേഷം

ചർമ്മത്തിന്റെ ഭംഗിക്കും മൃദുത്വത്തിനുമായി ദിവസവും ഒരു നേരം ഐസ് ക്യൂബ് ഉപയോഗിച്ച് മുഖം മസാജ് ചെയ്താൽ മതി. 

മസാജ്