29 August 2026
Jayadevan A M
Image Courtesy: Getty Images
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ചെവി. ചെവിയുടെ ആരോഗ്യത്തിനും കേൾവിശക്തിക്കുമായി കഴിക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങൾ പരിശോധിക്കാം
ചെവിക്കുള്ളിലെ (Inner ear) ദ്രാവകത്തിന്റെ അളവ് കൃത്യമായി നിലനിർത്താൻ പൊട്ടാസ്യം അത്യാവശ്യമാണ്. കഴിക്കേണ്ടവ: നേന്ത്രപ്പഴം, ഓറഞ്ച്, ഉരുളക്കിഴങ്ങ്, കരിക്കിൻ വെള്ളം
ചെവിയിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്താനും കേൾവിശക്തി നിലനിർത്താനും ഫോളേറ്റ് സഹായിക്കും. കഴിക്കേണ്ടവ: ചീര ഉൾപ്പെടെയുള്ള പച്ച ഇലക്കറികൾ, ബ്രോക്കോളി, ചെറുപയർ തുടങ്ങിയവ
ഉച്ചത്തിലുള്ള ശബ്ദങ്ങൾ കാരണം ചെവിക്കുള്ളിലെ നാഡികൾക്കുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ മഗ്നീഷ്യം സഹായിക്കും. കഴിക്കേണ്ടവ: അവാക്കാഡോ, ബദാം, കശുവണ്ടി തുടങ്ങിയവ
കേൾവി നാഡികളുടെ ആരോഗ്യം വർധിപ്പിക്കാനും ചെവിക്കുള്ളിലെ വീക്കം കുറയ്ക്കാനും ഇവ സഹായിക്കുന്നു. കഴിക്കേണ്ടവ: മത്തി, അയല, സൽമൺ തുടങ്ങിയ മത്സ്യങ്ങൾ, വാൽനട്ട് തുടങ്ങിയവ
വിറ്റാമിൻ B12 ചെവിയിലെ നാഡികളെ ഉറപ്പാക്കുമ്പോള്‍, D ചെവിക്കുള്ളിലെ ചെറിയ അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നു. കഴിക്കേണ്ടവ: മുട്ട, പാൽ ഉൽപ്പന്നങ്ങൾ, മത്സ്യം തുടങ്ങിയവ
ചെവിയിലുണ്ടാകുന്ന അണുബാധകൾ തടയാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സിങ്ക് സഹായിക്കും. കഴിക്കേണ്ടവ: പരിപ്പ് വർഗ്ഗങ്ങൾ, എള്ള്, ഡാർക്ക് ചോക്ലേറ്റ്, വിത്തുകൾ
പൊതുവായ വിവരങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ വെബ്‌സ്‌റ്റോറിയാണിത്. കേൾവിക്ക് കാര്യമായ കുറവുണ്ടായാൽ സ്വയം ചികിത്സ നിൽക്കാതെ ഉടൻ തന്നെ ഒരു ENT ഡോക്ടറുടെ സേവനം തേടുക