10 April 2026
ASHLI C
PHOTO: GETTY IMAGES
സന്തോഷത്തോടെയും സമാധാനത്തോടെയും ഉള്ള ഒരു ജീവിതം ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ പലപ്പോഴും നമ്മുടെ സാഹചര്യങ്ങൾ അതിന് അനുവദിക്കാറില്ല.
ജീവിതത്തിൽ പെട്ടെന്ന് ചില കാര്യങ്ങൾ സംഭവിക്കുമ്പോൾ ടെൻഷൻ ആകുന്നവരാണ് പലരും. അങ്ങനെ വരുമ്പോൾ ഇനി പറയുന്ന കാര്യങ്ങൾ ചെയ്താൽ സമ്മർദം കുറയ്ക്കാൻ സാധിക്കും.
സാവധാനത്തിലും ആഴത്തിലും ശ്വസിക്കുക. ഇങ്ങനെ ചെയ്യുന്നത് രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കുറയ്ക്കാൻ സഹായിക്കും. ക്രമേണ ടെൻഷനും കുറയും. മനസ്സിൽ സമാധാനം ലഭിക്കും.
ടെൻഷൻ ഉണ്ടാവുമ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ള പാട്ടോ എന്തെങ്കിലും മ്യൂസിക്കോ കേൾക്കുന്നത് നമ്മുടെ മനസ്സിന്റെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
മനസ്സിന് സമാധാനം ലഭിക്കുന്നില്ല എന്ന് തോന്നുമ്പോൾ നിങ്ങൾ നിൽക്കുന്ന സ്ഥലത്ത് നിന്നും മാറാനായി അല്പം സമയം നടക്കുക. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കും.
മനസ്സിന് സന്തോഷം ലഭിക്കുവാനും സമ്മർദ്ദം കുറയ്ക്കാനും വളരെ ഗുണകരമായ ഒരു വഴിയാണ് അതിരാവിലെ എഴുന്നേറ്റ് അല്പം വെയിൽ കൊള്ളുക. ഇത് വിഷാദരോഗം കുറയ്ക്കാൻ സഹായിക്കും.
ടെൻഷൻ വരുമ്പോൾ കൈകൾ തിരുമ്മുന്നത് നമ്മുടെ സമ്മർദ്ദം കുറയ്ക്കുവാൻ സഹായിക്കും. കൈകൾ തിരുമ്മുന്നത് നമ്മുടെ ടെൻഷൻ കുറയ്ക്കാൻ സഹായിക്കും എന്നാണ് പഠനം.
ടെൻഷൻ അകറ്റാൻ യോഗയോ ധ്യാനമോ പരിശീലിക്കുന്നത് വളരെ നല്ലതാണ്. ഇത് നമ്മുടെ മാനസിക സമ്മർദ്ദം കുറയ്ക്കുകയും ശരീരത്തിന് സന്തുലിതാവസ്ഥ നൽകുകയും ചെയ്യും.