30 MAY 2025
TV9 MALAYALAM
Image Courtesy: Getty Images/Pexels
ഒരു ഭവനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. വീട്ടിലെ കുടുംബാംഗങ്ങൾക്കുള്ള ഊർജ്ജം അടുക്കളയിൽ നിന്നാണ് ലഭിക്കുന്നത്.
ആ അടുക്കളയിൽ എപ്പോഴും പോസിറ്റീവ് എനെർജി നിലനിർത്തേണ്ടതാണ്. അതുകൊണ്ട് വാസ്തു പ്രകാരം അടുക്കളയിൽ ഈ നിറത്തിലുള്ള പെയ്ൻ്റുകൾ അടിക്കുന്നതാണ് ഉത്തമം.
അടുപ്പ് ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചാണ് അടുക്കളയ്ക്ക് ഏത് നിറത്തിലുള്ള പെയ്ൻ്റ് നൽകണമെന്ന് വാസ്തു പ്രകാരം തീരുമാനിക്കേണ്ടത്. അത് എങ്ങനെയെന്ന് പരിശോധിക്കാം
അടുപ്പ് വടക്ക് അല്ലെങ്കിൽ കിഴക്ക് ഭാഗത്താണെങ്കിൽ അടുക്കളയ്ക്ക് പച്ച നിറം നൽകണം. ഈ നിറം കൂടുതൽ പോസിറ്റീവ് എനിർജി നൽകുമെന്നാണ് പറയുന്നത്.
ഇനി അടുപ്പ് തെക്ക് അല്ലെങ്കിൽ തെക്ക്-പടിഞ്ഞാറ് ദിശയിലാണെങ്കിൽ അടുക്കളയ്ക്ക് മഞ്ഞ നിറം നൽകുന്നതാണ് ഉത്തമം. ഇത് അടുക്കളയിലെ ഊർജവും താപനിലയും നിലനിർത്തും.
തെക്ക്-കിഴക്ക് ഭഗത്താണ് അടുപ്പെങ്കിൽ മണ്ണിൻ്റെ നിറത്തിന് സമാനമായ നിറം അടുക്കളയ്ക്ക് നൽകിയാൽ മതി. പ്രകൃതിക്ക് സമാനമായി അനുഭൂതി ഈ നിറം നൽകും.
ഓരോ നിറങ്ങൾക്കും ഓരോ എനർജിയാണ് പുറപ്പെടുവിക്കാൻ സാധിക്കുന്നത്. ഈ നിറങ്ങൾ നൽകിയില്ലെങ്കിൽ പരമാവധി ലൈറ്റ് നിറങ്ങൾ അടുക്കളയ്ക്ക് നൽകുന്നത് മറ്റ് ദോഷങ്ങൾ ഭവിക്കാതിരിക്കാൻ സഹായിക്കും
ഇവിടെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ പൊതുവായ ചില വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിട്ടുള്ളതാണ്. ടിവി9 മലയാളം ഒരിക്കലും ഇക്കാര്യങ്ങൾക്ക് സ്ഥിരീകരണം നൽകുന്നില്ല