04 JUNE 2025
Nithya V
Image Credits: Freepik
നമ്മുടെ വീട്ടുമുറ്റത്ത് സാധാരണയായി കാണാറുള്ള പക്ഷിയാണ് ഒറ്റ മൈന. എന്നാൽ ഇവയെ ചുറ്റി പറ്റി ധാരാളം വിശ്വാസങ്ങൾ നിലവിലുണ്ട്.
ഒറ്റ മൈനയെ കണ്ടാൽ അന്നത്തെ ദിവസം സങ്കടത്തിന്റേതാകുമെന്നും കരുതുന്നവർ ഏറെയാണ്. ഇരട്ട സംഖ്യകളിൽ മൈനയെ കണ്ടാൽ നല്ലതാണെന്നും പറയുന്നു.
ഇത്തരം വിശ്വാസങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോ? ഒറ്റ മൈനയെ കാണുന്നത് നല്ലതാണോ അതോ ദോഷമാണോ?
ജ്യോതിഷ പ്രകാരം എവിടെയെങ്കിലും പോകാനിറങ്ങുമ്പോഴോ മറ്റോ ഒറ്റ മൈനയെ കാണുന്നത് ദോഷമാണെന്ന് വിശ്വസിക്കുന്നു,
ഒറ്റ മൈനയെ കണ്ടാൽ ആ ദിവസം കരയുമെന്ന് പറയുന്നവരുമുണ്ട്. അതിന് പ്രതിവിധിയായി മറ്റൊരാളോട് നമ്മളെ വേദനിപ്പിക്കാനും പറയും.
അതേസമയം ഇരട്ട മൈനയെ കണ്ടാൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നല്ല കാര്യങ്ങൾ സംഭവിക്കുമെന്നാണ് വിശ്വാസം.
വീടിന് മുന്നിൽ ഇരട്ട സംഖ്യയിൽ മൈനയെ കണ്ടാൽ ലക്ഷ്മി ദേവിയുടെ സാനിധ്യവും ദൈവകടാക്ഷവും അവിടെ ഉണ്ടെന്നും കരുതുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.