31 July 2026
AMAL KV
Photo Credit: Getty Images
പൊതുവെ പുറത്ത് ഇറങ്ങുമ്പോൾ പെർഫ്യൂം ഉപയോഗിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ അധികം പേരും.
ശരീരത്തിലേക്ക് നേരിട്ടോ, വസ്ത്രങ്ങളിലേക്കോ ആയി പലവിധത്തിൽ പെർഫ്യൂം സ്പ്രേ ചെയ്യുന്നവരുണ്ട്.
ഏറ്റവും കൂടുതലാളുകൾ പിന്തുടരുന്ന രീതിയാണ് കഴുത്തിലേക്ക് പെർഫ്യൂം അടിയ്ക്കുന്നത്.
എന്നാൽ കഴുത്തിലെ സ്പ്രേ ഉപയോഗം അത്ര നല്ല ശീലമല്ല എന്നാണ് പുതിയ പഠനം പറയുന്നത്.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പാത്തോളജി വിഭാഗം ഗവേഷകയായ അന കാനഡാസിന്റേതാണ് കണ്ടെത്തൽ.
പെർഫ്യൂമുകളിൽ സങ്കീർണ്ണമായ കെമിക്കലുകളുണ്ട്, സ്ഥിരമായി കഴുത്തിൽ നേരിട്ട് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
ഇവ ഹോർമോണുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് അന പറയുന്നത്.
ഇത് വന്ധ്യത, ശ്വാസകോശ പ്രശ്നങ്ങൾ, കാൻസർ എന്നിവയ്ക്ക് കാരണമാകുമെന്നും അവർ അഭിപ്രായപ്പെടുന്നു.