01 DEC 2025
TV9 MALAYALAM
Image Courtesy: Getty Images
സാധാരണ നമ്മൾ ഒരുപാട് മുട്ടയുണ്ടെങ്കിൽ അവ ഫ്രിഡ്ജിൽ സൂക്ഷിക്കാറാണ് പതിവ്. എന്നാൽ പുഴുങ്ങുന്നതിന് മുമ്പും അതിന് ശേഷവും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
പുഴുങ്ങിയ ശേഷം മുട്ട തോട് കളയുന്നത് പലർക്കും പ്രശ്നമുള്ള കാര്യമാണ്. പലപ്പോഴും തോടിനൊപ്പം മുട്ടയും അടർന്ന് വരാറുണ്ട്.
മുട്ട ഫ്രിഡ്ജിൽ നിന്നെടുത്ത ശേഷം ആദ്യം അതിൻ്റെ തണുപ്പ് പൂർണമായും മാറാൻ അനുവദിക്കുക. ശേഷം പുഴുങ്ങുക. ഇത് നന്നായി തോടി നീക്കം ചെയ്യാൻ സഹായിക്കും.
മുട്ട പുഴുങ്ങാനിടുമ്പോൾ നന്നായി തിളച്ച വെള്ളത്തിലിടാതെ, ചെറുതായി തിളച്ചുവരുന്ന വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക. ശേഷം നന്നായി തിളപ്പിക്കുക.
മുട്ട പുഴുങ്ങുന്ന വെള്ളത്തിൽ അൽപം ഉപ്പ് ചേർക്കുന്നത് മുട്ട പൊട്ടുന്നത് ഒഴിവാക്കുന്നു. കൂടാതെ ഇത് തോട് പൊളിക്കാനും ഈസിയാക്കുന്നു.
മുട്ട തിളപ്പിച്ച ശേഷം, ഉടൻ തന്നെ ഐസ് ഇട്ട വെള്ളത്തിലേക്ക് മാറ്റുന്നതും വളരെയധികം ഗുണം ചെയ്യും. ഇങ്ങനെ 5-10 മിനിറ്റ് വെച്ച ശേഷം തോട് കളയാം.
പുഴുങ്ങിയ മുട്ട തണുത്ത ശേഷം, പരന്ന പ്രതലത്തിൽ വെച്ച് സാവധാനം ചുറ്റും ചെറുതായി തട്ടുക. ശേഷം കൈവെള്ളയിൽ വെച്ച് ഉരുട്ടുക. ഇത് തോട് കളയാൻ നല്ല മാർഗമാണ്.
മുട്ട 7-10 മിനിറ്റിൽ കൂടുതൽ തിളപ്പിക്കാതിരിക്കുക. കൂടുതൽ സമയം തിളപ്പിക്കുന്നത് മുട്ടയുടെ വെള്ളയുടെ ഘടന മാറാൻ കാരണമാകും.