Nithya V
Pic Credit: PTI
23 January 2026
രാജ്യത്തെ ഏറ്റവും ശക്തമായ പദവിയാണ് പ്രധാനമന്ത്രി എന്നത്. എന്നാൽ പ്രധാനമന്ത്രിക്ക് ലഭിക്കുന്നത് ഏറ്റവും ഉയർന്ന ശമ്പളമാണോ? പരിശോധിക്കാം...
ലഭ്യമായ ഔദ്യോഗിക വിവരങ്ങൾ പ്രകാരം ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രതിമാസ ശമ്പളം ഏകദേശം 1.60 ലക്ഷം രൂപ മുതൽ 1.66 ലക്ഷം രൂപ വരെയാണ്.
50000 രൂപയാണ് അടിസ്ഥാന ശമ്പളം. പ്രതിദിന അലവന്‍സായി 2000 രൂപ ലഭിക്കും, എംപിമാര്‍ക്കുള്ള പ്രതിമാസ പാര്‍ലമെന്റ് അലവന്‍സ് ആയ 45,000 രൂപയും ലഭിക്കും.
കൂടാതെ, എംപിമാര്‍ക്കുള്ള 3000 രൂപയുടെ എക്‌സ്‌പെന്‍സ് അലവന്‍സും ലഭിക്കും. ഇതെല്ലാം ചേർന്നാണ് മാസശമ്പളം കണക്കാക്കുന്നത്.
കൈവശം ലഭിക്കുന്ന തുകയിൽ നികുതിയും മറ്റ് വിഹിതങ്ങളും കുറച്ചാൽ ഏകദേശം 1.1 ലക്ഷം മുതൽ 1.3 ലക്ഷം രൂപ വരെയായിരിക്കും.
ശമ്പളത്തിന് പുറമേ, പ്രധാനമന്ത്രിക്ക് നിരവധി പ്രധാന ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ന്യൂഡൽഹിയിലെ '7 ലോക് കല്യാൺ മാർഗ്' ആണ് ഔദ്യോഗിക വസതി.
എസ്.പി.ജി വിഭാഗത്തിന്റെ ഏറ്റവും ഉയർന്ന സുരക്ഷയാണ് പ്രധാനമന്ത്രിക്കും അദ്ദേഹത്തോടൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങൾക്കും ലഭിക്കുന്നത്.
ഔദ്യോഗിക യാത്രകൾക്കായി 'എയർ ഇന്ത്യ വൺ' എന്ന അത്യാധുനിക വിമാനവും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ലഭ്യമാണ്.