23 July 2026
Nithya V
Photo Credit: Getty Images
ശരീരത്തിലെ മാലിന്യങ്ങളെയും അനാവശ്യ വിഷാംശങ്ങളെയും പുറന്തള്ളുന്ന പ്രധാന അവയവമാണ് വൃക്കകൾ.
അതുകൊണ്ട് തന്നെ, വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിന് സഹായിക്കുന്ന ഭക്ഷണങ്ങളെ പറ്റി അറിഞ്ഞാലോ
ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സി യും ധാരാളം അടങ്ങിയ ഒന്നാണ് കോളിഫ്ലവർ. ഇവ വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഫോസ്ഫറസിന്റെ അളവ് കുറവുള്ളതിനാൽ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും മുട്ടയുടെ വെള്ള സഹായിക്കും.
സവാളയാണ് മറ്റൊന്ന്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ക്രിയാറ്റിൻ തോത് ഉയർന്ന നിലയിലുള്ളവർക്ക് വൃക്കകളുടെ ഭാരം കുറയ്ക്കാനും സവാള സഹായിക്കും.
വൃക്കരോഗികൾ ഭക്ഷണത്തിൽ ഉപ്പിന്റെ ഉപയോഗം കുറയ്ക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ വെളുത്തുള്ളി ഉപയോഗിക്കാം.
ഭക്ഷണത്തിന് രുചി കൂട്ടാനും അതോടൊപ്പം വീക്കങ്ങൾ കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും.
വിറ്റാമിൻ എ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ ക്യാരറ്റ് രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിച്ച് വൃക്കകളെ സംരക്ഷിക്കുന്നു.