22 July 2026
ASHLI C
Image Courtesy: Getty Images
പാത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന കരിയും പാടുകളും എളുപ്പത്തിൽ കളയാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
കരി പിടിച്ച പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് വിനാഗിരി ചേർത്ത് തിളപ്പിച്ച്, അതിലേക്ക് അല്പം ബേക്കിംഗ് സോഡയും ചേർത്ത് ഉരച്ചു കഴുകിയാൽ കരി ഇളകി പോരും.
പാത്രത്തിനടിയിൽ കട്ടിയുള്ള കരിഞ്ഞ ഭാഗത്ത് കല്ലുപ്പും ബേക്കിംഗ് സോഡയും വിതറി അല്പം വെള്ളം തളിച്ച് 20 മിനിറ്റ് വെക്കുക. ശേഷം പാത്രം കഴുകുന്ന സ്ക്രബർ ഉപയോഗിച്ച് നന്നായിട്ട് തിരുമ്മി കഴുകാം.
രണ്ടോ മൂന്നോ നാരങ്ങ കഷണങ്ങളാക്കി മുറിച്ചെടുത്ത് കരിഞ്ഞ പാത്രത്തിൽ ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് 10- 15 മിനിറ്റ് തിളപ്പിക്കുക. അത് തണിഞ്ഞ ശേഷം സോപ്പ് ഉപയോഗിച്ച് കഴുകിയെടുക്കാം.
പാത്രത്തിൽ ചൂടുവെള്ളം ഒഴിച്ച് അതിലേക്കൽപ്പം ഡിഷ് വാഷ് ലിക്വിഡോ സോപ്പോ ചേർക്കുക. രാത്രി മുഴുവൻ അല്ലെങ്കിൽ 2-3 മണിക്കൂർ അടച്ചുവെച്ച് രാവിലെ സ്ക്രബർ ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.
ചെമ്പ് പാത്രങ്ങളിലെയും സ്റ്റീൽ പാത്രങ്ങളിലെയും കരിയും കറുത്ത നിറവും മാറാൻ തക്കാളി സോസ് പുരട്ടി 15 മുതൽ 20 മിനിറ്റ് വരെ വെക്കുക. തക്കാളിയിലെ ആസിഡ് പ്രകൃതിദത്തമായ കരിയും കറയും അകറ്റി പാത്രത്തിന് തിളക്കം നൽകും.
അലൂമിനിയം ഇരുമ്പ് പാത്രങ്ങളിലെ കരി കളയാൻ അടുപ്പിലെ ചാരവും കുറച്ചു വെളിച്ചെണ്ണയും ചേർത്ത് സ്ക്രബ്ബ് ചെയ്യുക. ഇത് വളരെയധികം ഫലപ്രദമാണ്.
വളരെ പഴയതും കട്ടിയുള്ളതുമായ കരിയാണെങ്കിൽ ബേക്കിംഗ് സോഡയും ഹൈഡ്രജൻ പെറോക്സൈഡും ചേർത്താൽ പേസ്റ്റ് രൂപത്തിൽ ആക്കി കഴിഞ്ഞ ഭാഗത്ത് തേച്ചുപിടിപ്പിക്കുക.