22 July 2026
NEETHU VIJAYAN
Image Courtesy: Getty Images
മുട്ട കഴിക്കുന്നത് ഏതൊരാളുടെയും ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഓരോരുത്തരുടെയും ആരോഗ്യത്തിന് അനുസരിച്ച് വേണം മുട്ട കഴിക്കാൻ.
സ്ത്രീകളുടെ ആരോഗ്യത്തിന് മുട്ട കഴിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ ഒരാൾ ഒരു ദിവസം എത്ര മുട്ട കഴിക്കണമെന്നത് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.
ആരോഗ്യമുള്ള ഒരു സ്ത്രീക്ക് ദിവസവും 1 അല്ലെങ്കിൽ 2 മുട്ട വരെ കഴിക്കാം. മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും ഒരുമിച്ച് കഴിക്കുന്നത് പൂർണ്ണ പോഷകം നൽകും.
പ്രോട്ടീൻ, വിറ്റാമിൻ ഡി, അയൺ എന്നിവയുടെ കുറവ് അനുഭവപ്പെടാം. ഇത് മുടി കൊഴിച്ചിൽ, പേശികളുടെ ക്ഷയം, അമിത തളർച്ച എന്നിവയ്ക്ക് കാരണമാകാം.
ദിവസം 3-4 മുട്ടയിൽ കൂടുതൽ സ്ഥിരമായി കഴിച്ചാൽ ദഹനക്കേട്, വയർ വീർക്കൽ, ഉയർന്ന കലോറി കാരണം ശരീരഭാരം കൂടൽ എന്നിവയ്ക്ക് സാധ്യതയുണ്ട്.
ഉയർന്ന കൊളസ്ട്രോൾ ഉള്ള സ്ത്രീകൾ ദിവസവും മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ഒഴിവാക്കുക. മുട്ടയുടെ വെള്ള ദിവസവും 2 എണ്ണം വരെ ധൈര്യമായി കഴിക്കാം.
അമിതമായി എണ്ണയോ ബട്ടറോ ചേർത്ത് പൊരിക്കുന്നതിനേക്കാൾ പുഴുങ്ങി കഴിക്കുന്നതാണ് കൂടുതൽ കലോറി ഒഴിവാക്കാനും പോഷകങ്ങൾ പൂർണ്ണമായി ലഭിക്കാനും സഹായിക്കുന്നത്.