26 June 2025

NANDHA DAS

ബിപി കുറയ്ക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

Image Courtesy: Freepik

ഉയർന്ന രക്തസമ്മർദ്ദം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത് നിയന്ത്രിക്കാനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

ബിപി 

വെളുത്തുള്ളി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മൂലം ശരീരത്തിലെ നൈട്രിക് ഓക്സിഡന്റിന്റെ ഉത്പാദനം കൂടും. ഇത് ബിപി കുറയ്ക്കാൻ സഹായിക്കും.

വെളുത്തുള്ളി

ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഫ്ലാക്സ് സീഡ് പതിവായി കഴിക്കുന്നതും ബിപി കുറയ്ക്കാൻ സഹായിക്കും.

ഫ്ലാക്സ് സീഡ്

സിങ്കും പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ ഓട്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ബിപി നിയന്ത്രിക്കാൻ ഗുണം ചെയ്യും.

ഓട്സ് 

ഒമേഗ 3 ഫാറ്റി ആസിഡ് ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള സാൽമൺ ഫിഷ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ നല്ലതാണ്.

സാൽമൺ ഫിഷ്

പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെ സമ്പന്നമായ ചീര പോലെയുള്ള ഇലക്കറികൾ കഴിക്കുന്നതും ബിപി കുറയ്ക്കാൻ ഗുണം ചെയ്യും.

ചീര  

നൈട്രേറ്റുകൾ അടങ്ങിയിട്ടുള്ള ബീറ്റ്‌റൂട്ട് കഴിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താനും ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും സഹായിക്കും.

ബീറ്റ്റൂട്ട്

പൊട്ടാസ്യത്തിൻറെ മികച്ച ഉറവിടങ്ങളിൽ ഒന്നായ വാഴപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തുന്നത്  രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

വാഴപ്പഴം