1 September 2026

Nithya V

പീസ് ലില്ലി വയ്ക്കേണ്ടത് മുറിയിലോ ഹാളിലോ? 

Photo Credit: Getty Images,

എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഇൻഡോർ പ്ലാന്‍റാണ് പീസ് ലില്ലി. ഹാളിലും, കിടപ്പുമുറിയിലും വയ്ക്കാൻ വളരെ അനുയോജ്യമായ ചെടിയാണിത്.

പീസ് ലില്ലി

ഈ രണ്ട് സ്ഥലങ്ങളിലും വയ്ക്കുമ്പോൾ ഓരോന്നിനും ഓരോ പ്രത്യേക പ്രയോജനങ്ങളുണ്ട്. നിങ്ങളുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.

സ്ഥലം

പീസ് ലില്ലി രാത്രികാലങ്ങളിൽ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് സ്വീകരിച്ച് ശുദ്ധമായ ഓക്സിജൻ പുറത്തുവിടാൻ കഴിവുള്ള ചെടിയാണ്.

ഓക്സിജൻ

അതിനാൽ ഇവ കിടപ്പുമുറിയിൽ വയ്ക്കുന്ന് മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കും. മുറിയിലെ വായുവിൽ ഈർപ്പം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.

ഉറക്കം

അതുപോലെ ബെഡ്‌റൂമിലെ വിഷവാതകങ്ങളായ ബെൻസീൻ, ഫോർമാൽഡിഹൈഡ് എന്നിവയെ നീക്കം ചെയ്യുന്നു.

വിഷവാതകം

വീടിന്റെ ഹാളിൽ പീസ് ലില്ലി വയ്ക്കുന്നത് വീടിന് ഒരു പോസിറ്റീവ് ഊർജ്ജവും മനോഹരമായ ലുക്കും നൽകും.

പോസിറ്റിവിറ്റി

ഹാളിൽ സാധാരണയായി വായുസഞ്ചാരവും പ്രകാശവും ബെഡ്‌റൂമിനെക്കാൾ കൂടുതലായിരിക്കും. ഇത് ചെടി നന്നായി വളരാനും പൂക്കൾ ഉണ്ടാകാനും സഹായിക്കും.

വായുസഞ്ചാരം

അതേസമയം, പീസ് ലില്ലിക്ക് നേരിട്ടുള്ള ശക്തമായ വെയിൽ അടിക്കരുത്. ഇലകൾ കരിഞ്ഞുപോകാൻ ഇത് കാരണമാകും.

വെയിൽ