04 DEC 2025 

Sarika KP

കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?

 Image Courtesy: Instagram

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി, വിനായകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'കളങ്കാവൽ'

കളങ്കാവൽ

 ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്പനിയാണ് നിർമിക്കുന്നത്. ചിത്രം നാളെ  തിയേറ്ററുകളിലേക്ക് എത്തുകയാണ്.

ജിതിൻ കെ. ജോസ്

മമ്മൂട്ടി വില്ലനായും വിനായകൻ നായകനായും എത്തുന്ന ചിത്രത്തിൽ 22 നായികമാരാണുള്ളത് എന്നതാണ് മറ്റൊരു കൗതുകം.

 22 നായികമാർ

ഇതാദ്യമായിട്ടായിരിക്കും ഒരു മലയാള സിനിമയിൽ ഇത്രയധികം നായികമാർ അണിനിരക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഇത്രയധികം നായികമാർ

രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ, മേഘ തോമസ്, മാളവിക മേനോൻ, അഭി സുഹാന, നിസ, ത്രിവേദ, സ്മിത, സിന്ധു വർമ്മ,

രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ

അനുപമ, വൈഷ്ണവി സായ് കുമാർ, മോഹനപ്രിയ, സിധി ഫാത്തിമ, കബനി, സീമ, റിയ, അമൃത, മുല്ലയ് അരസി, കാതറിൻ മരിയ, ബിൻസി, ധന്യ അനന്യ  എന്നിവരാണ് നായികമാർ.

അനുപമ, വൈഷ്ണവി സായ് കുമാർ

ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

 വേഫറർ ഫിലിംസ്

 അഡ്വാന്‍സ് ബുക്കിംഗിലും വൻ കുതിപ്പാണ് ചിത്രം നേടിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം 2.5 കോടി നേടിയിട്ടുണ്ട്.

 അഡ്വാന്‍സ് ബുക്കിംങ്