4 July 2025
Nithya V
Image Courtesy: Getty Images
സ്ത്രീകൾ സ്വർണം ധരിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ഇതിന് പിന്നിൽ പ്രത്യേകിച്ച് എന്തെങ്കിലും കാരണങ്ങൾ ഉണ്ടാകുമോ?
ചൈനീസ് വിശ്വാസ പ്രകാരം സ്വർണം ധരിക്കുന്നതിന് പിന്നിൽ ചില ഗുണങ്ങളുണ്ട്. സത്രീകൾക്ക് ലഭിക്കുന്ന ആ ഗുണങ്ങൾ എന്തെല്ലാമെന്ന് അറിയാം..
ഈസ്റ്റേൺ എനർജി തിയറി പ്രകാരം ഗോൾഡ് ഐശ്വര്യത്തെ ആകർഷിക്കുകയും സത്രീകൾക്ക് ഐശ്വര്യവും സമൃദ്ധിയും നൽകുകയും ചെയ്യും.
സ്ത്രീകളുടെ ആത്മവിശ്വാസം വർധിപ്പിക്കുവാനും സ്വർണം സഹായിക്കുമെന്ന് പറയപ്പെടുന്നു. കൂടാതെ ആത്മീയ പരിചയായും ഇവ പ്രവർത്തിക്കുന്നു,
സ്വർണം ആത്മീയ പരിചയായി സ്ത്രീകളെ സംരക്ഷിക്കുമെന്ന് പറയപ്പെടുന്നു. ഈ വിശ്വാസ പ്രകാരമാണ് സ്ത്രീകൾ പണ്ടുമുതൽക്കെ സ്വർണം ധരിക്കുന്നത്.
കൂടാതെ ജ്യോതിഷപ്രകാരം സ്വർണ്ണത്തിന് സൂര്യനുമായി ബന്ധമുണ്ട്. സ്വർണ്ണം ധരിച്ചാൽ ജീവിതത്തിൽ നല്ല കാര്യങ്ങളും വിജയവും കൊണ്ടുവരുമെന്ന് പലരും വിശ്വസിക്കുന്നു.
മോതിരവിരലിൽ സ്വർണം ധരിക്കുന്നതിലൂടെ സന്തോഷകരമായ ഹോർമോണുകൾ പുറപ്പെടുവിക്കാൻ സഹായിക്കുന്നുവെന്ന് കരുതുന്നു.
ഈ വാർത്ത പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.