14 June 2025
TV9 MALAYALAM
Image Courtesy: GettyImages
ശരീരത്തിൽ അനാവശ്യമായി കൊഴുപ്പ് അടിഞ്ഞുകൂടുമ്പോൾ അത് അമിതവണ്ണമായി മാറുന്നു. അതിന് നമ്മുടെ ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തണം.
രാത്രിയിൽ പെട്ടെന്ന് ദഹിക്കുന്നതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കണം. ഇവ നമ്മുടെ ശരീരഭാരം നിയന്ത്രിക്കാൻ വളരെ നല്ലതാണ്.
മൈദ ചേർത്ത് തയ്യാറാക്കുന്ന ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് ശരീരത്തിന് വളരെ ദോഷം ചെയ്യുന്നവയാണ്.
അമിത പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ബീഫ്, ചിക്കൻ പോലുള്ള ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കരുത്. ഇവ ദഹിക്കാൻ ഏറെ സമയമെടുക്കുന്നതാണ്.
രാത്രിയില് ചിപ്സ്, ലെയ്സ് തുടങ്ങിയ വറുത്ത ഭക്ഷണ സാധനങ്ങൾ കഴിവതും ഒഴിവാക്കുക. ഇവയിൽ ഉപ്പിന്റെ അംശം കൂടുതലായതിനാൽ ശരീരഭാരം കൂടും.
എരിവും പുളിയും മസാലകളും ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കുന്നത് ഏറെ ദോഷകരമാണ്. അവ ശരീരത്തിന് പ്രതികൂലമാണ്.
രാത്രിയിൽ ചായ, കാപ്പി മറ്റ് പഞ്ചസാര ചേർത്ത പാനീയങ്ങൾ തുടങ്ങിയവ കഴിക്കരുത്. ഇവ തടി കൂട്ടുന്നതിന് പ്രധാന കാരണമായ പാനീയങ്ങളാണ്.