13 June 2025
TV9 MALAYALAM
Image Courtesy: GettyImages
ഇഡ്ഡലിയും ദോശയും മിക്ക വീടുകളിലെയും പ്രാതലിലെ പ്രധാന വിഭവങ്ങളാണ്. അൽപം തേങ്ങാ ചട്ണിയും തക്കാളി ചട്ണിയും സാമ്പാറും ഉണ്ടെങ്കിൽ പിന്നെ പറയണ്ട.
എന്നാൽ ഇഡ്ഡലിയുടെയും ദോശയുടെയും മാവ് മൃദുവായി കിട്ടാൻ അല്പം ബുദ്ധിമുട്ടാണ്. അതിന് ചില പൊടികൈകൾ പരിശോധിക്കാം.
പച്ചരി – 1 1/2 കപ്പ്, ഉഴുന്ന് – 1 /2 കപ്പ്, ചോറ് – 1/2 കപ്പ്, ഉലുവ – 1/2 ടീ സ്പൂൺ, ഉപ്പ് - ആവശ്യത്തിന് എന്നിവയാണ് ഇവയ്ക്ക് വേണ്ട ചേരുവകൾ.
പച്ചരി നന്നായി കഴുകി ആവശ്യത്തിനു വെള്ളം ഒഴിച്ചു 6 മണിക്കൂർ കുതിർത്ത് വയ്ക്കുക. ഉഴുന്നും ഉലുവയും കഴുകി, നല്ല വെള്ളം ഒഴിച്ച് മറ്റൊരു പാത്രത്തിൽ കുതിർക്കുക.
ശേഷം ഉഴുന്ന് മിക്സിയിലേക്ക് മാറ്റി ഉഴുന്ന് കുതിർത്ത വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം അരിയിലെ വെള്ളം കളഞ്ഞ് അവ ഇടുക.
പിന്നീട് ചോറും ആവശ്യത്തിന് ഉഴുന്ന് കുതിർത്ത വെള്ളവും ചേർത്ത് കുറച്ച് തരിയായി അരച്ചെടുക്കാം. ഇത് കൈ വച്ച് യോജിപ്പിച്ച് 8-10 മണിക്കൂർ വയ്ക്കാം.
പൊങ്ങി വന്ന മാവിൽ ഉപ്പ് ചേർത്ത് ഇഡ്ഡലി തട്ടിൽ കുറച്ച് എണ്ണ തേച്ച്, മാവ് ഒഴിച്ച് 10 മിനിറ്റ് ആവിയിൽ വേവിക്കുക. തണുത്ത ശേഷം ഇളക്കി മാറ്റാം.