13 JUNE 2025

SHIJI MK

Image Courtesy: Getty Images

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഇവ കൊടുക്കാം

കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്കായി നിരവധി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൊടുക്കേണ്ടതുണ്ട്. ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഇവ കൊടുക്കാം.

കുട്ടികള്‍

വൈറ്റമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ഇലക്കറികളില്‍ അടങ്ങിയിരിക്കുന്നു. ഫോളേറ്റ് അടങ്ങിയ ഇലക്കറികള്‍ തലച്ചോറിന് നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു.

ഇലക്കറികള്‍

മുട്ടയില്‍ വൈറ്റമിനുകള്‍, ബി 6, ബി 12, ഫോളേറ്റ്, കോളിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ തലച്ചോറിന് വളരെ നല്ലതാണ്.

മുട്ട

നിലക്കടയിലുള്ള വൈറ്റമിന്‍ ഇ നാഡികളെ സംരക്ഷിക്കുന്നു. മാത്രമല്ല തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ തയാമിനും അവയില്‍ അടങ്ങിയിട്ടുണ്ട്.

നിലക്കടല

ഓട്‌സില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇത് കുട്ടികളുടെ വയറ് നിറയ്ക്കുന്നതോടൊപ്പം ഓര്‍മശക്തിയും വര്‍ധിപ്പിക്കുന്നു.

ഓട്‌സ്

ഫോളേറ്റ് അടങ്ങിയ ധാന്യങ്ങള്‍ കഴിക്കുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. മാത്രമല്ല ശ്രദ്ധയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ ബിയും ഇവയിലുണ്ട്.

ധാന്യങ്ങള്‍

ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ഡയറ്റില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുന്നത് നല്ലതാണ്.  

ശ്രദ്ധിക്കാം