28 May 2025
TV9 MALAYALAM
Image Courtesy: Freepik
101-ാം വയസിലും ആരോഗ്യവതിയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മിൽഡ്രഡ് കിർഷെൻബോം. തന്റെ ആരോഗ്യത്തിന്റെ രഹസ്യങ്ങള്‍ അവര്‍ വെളിപ്പെടുത്തി
ജ്യൂസുകളോ, കര്‍ശനമായ ദിനചര്യയോ, വ്യായാമമോ അല്ല ഇന്റര്‍നെറ്റ് സെന്‍സേഷനായ കിർഷെൻബോമിന്റെ ആരോഗ്യത്തിന്റെ രഹസ്യം
വളരെ ലളിതമാണ് ആ ഉത്തരം. കുറച്ച് അവിശ്വസനീയവുമാണ്. സാമൂഹികമായി ബന്ധപ്പെട്ടിരിക്കുക എന്നതാണ് ആ രഹസ്യമെന്ന് അവര്‍ വെളിപ്പെടുത്തി
തികച്ചും സാമൂഹികമായി ചുറ്റപ്പെട്ട ഒരു സാഹചര്യത്തിലാണ് ഇവരുടെ ജീവിതം. തന്റെ ആരോഗ്യത്തിന് പ്രധാന കാരണം ഇതാണെന്ന് ഇവര്‍ വിശ്വസിക്കുന്നു
സാമൂഹിക ജീവിതം പ്രധാനമാണ്. എല്ലാവര്‍ക്കും സമൂഹവും ബന്ധങ്ങളും ആവശ്യമാണെന്ന് മിൽഡ്രഡ് കിർഷെൻബോം വ്യക്തമാക്കുന്നു
ഹാർവാർഡ് സർവകലാശാല നടത്തിയ ഏറ്റവും പഠനത്തിൽ, നല്ല ബന്ധങ്ങൾ ആളുകളെ കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായി നിലനിർത്തുന്നുവെന്ന് കണ്ടെത്തിയിരുന്നു
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, സാമൂഹിക ഒറ്റപ്പെടൽ ഒരു ദിവസം 15 സിഗരറ്റ് വലിക്കുന്നത് പോലെ ആരോഗ്യത്തിന് ഹാനികരമാണ്
ഇതിലെ അവകാശവാദങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല. വിവരദായക ഉദ്ദേശങ്ങള്‍ക്ക് മാത്രമാണ് ഈ ലേഖനം തയ്യാറാക്കിയത്