28 MAY 2025
Nithya V
Pic Credit: Freepik
തലവേദനയെ ഒരിക്കലും നിസാരമായി കണക്കാക്കരുത്. ഇവ ചിലപ്പോൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാകാം.
പല കാരണങ്ങളാൽ തല വേദന വരാം. അതിനാൽ അവ കണ്ടെത്തി പരിഹരിക്കേണ്ടത് അനിവാര്യമാണ്. തലവേദനയുണ്ടാകുന്നതിന്റെ ചില കാരണങ്ങൾ നോക്കാം.
ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അഭാവം തല വേദനയ്ക്ക് കാരണമാകുന്നു. അതിനാൽ രാവിലത്തെ സൂര്യപ്രകാശം ഏൽക്കുക.
മാനസിക സംഘർഷങ്ങളും പിരിമുറുക്കങ്ങളും തല വേദനയ്ക്ക് കാരണമാകുന്നു. അതിനാൽ മാനസ് സന്തോഷകരമായി നിലനിർത്തുക.
നിർജ്ജലീകരണം ഉണ്ടാകുമ്പോൾ മസ്തിഷ്കം താൽകാലികമായി ചുരുങ്ങുകയും വേദനയുണ്ടാവുകയും ചെയ്യുന്നു.
കൃത്യമായ ഉറക്കം അനിവാര്യമാണ്. ഉറക്കക്കുറവ് നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും തലവേദന ഉണ്ടാക്കുകയും ചെയ്യുന്നു.
പതിവായി കഫീൻ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കൂടാതെ ഇവ പെട്ടെന്ന് ഉപേക്ഷിക്കുന്നത് തലവേദനയ്ക്ക് കാരണമാകും.
കണ്ണുകളുടെ സമ്മർദ്ദവും തലവേദനയ്ക്ക് കാരണമാകുന്നു. അതിനാൽ സ്ക്രീൻ ടൈം കുറയ്ക്കുകയും ദീർഘ നേരത്തെ ജോലി ഒഴിവാക്കുകയും ചെയ്യുക.