28 May 2025
Abdul Basith
Pic Credit: Unsplash
ഏത് തൊഴിൽ മേഖലയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് പലർക്കും സംശയമാണ്. ഈ വർഷത്തെ ഏറ്റവും ഡിമാൻഡുള്ള തൊഴിൽ മേഖലകൾ ഇവയാണ്.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിങ് ആണ് ഏറ്റവുമധികം അവസരങ്ങളൊരുങ്ങുന്ന തൊഴിൽ മേഖല. വരും വർഷങ്ങളിൽ ഇത് ഇനിയും വർധിക്കും.
ടെക്നോളജി വികാസം പ്രാപിക്കുന്നതിനനുസരിച്ച് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ മേഖലയും പ്രധാനമാണ്.
ഡേറ്റയാണ് പുതിയ കാലത്തെ ഇന്ധനം. ഈ മേഖലയിലെ വിദഗ്ദർക്ക് ഈ വർഷവും ഭാവിയിലും നിരവധി അവസരങ്ങളാണ് ഒരുങ്ങുന്നത്.
എപ്പോഴും അവസരങ്ങളുള്ള, ഡിമാൻഡുള്ള തൊഴിലിടമാണ് ആരോഗ്യമേഖല. ഈ വർഷവും വരും വർഷങ്ങളിലുമൊക്കെ അവസരങ്ങളുണ്ടാവും.
പുനരുപയോഗ ഊർജങ്ങളിൽ ഇന്ത്യ മുന്നേറുകയാണ്. സൂര്യപ്രകാശം, കാറ്റ്, ക്ലീൻ എനർജി എന്നിവയിലെ വിദഗ്ദർക്കൊക്കെ സാധ്യതകൾ ഏറെയുണ്ട്.
സമീപകാലങ്ങളിലെ പതിവ് പോലെ സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്ക് അവസരങ്ങൾ ഏറെയാണ്. ടെക്നോളജിയുടെ വികാസം തന്നെ കാരണം.
ഓൺലൈനാണ് ഇപ്പോൾ ബിസിനസ് തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ ഡിജിറ്റൽ മാർക്കറ്റിങിൽ തൊഴിൽ സാധ്യതകൾ ഏറെയാണ്.