16 July 2025
Abdul Basith
Pic Credit: Unsplash
നമ്മളിൽ പലരും അനുഭവിക്കുന്ന പ്രശ്നമാണ് ഉറക്കമില്ലായ്മ. എന്നാൽ, ഉറക്കക്കുറവിന് ഒരു പരിഹാരം കാണാൻ കിവിപ്പഴത്തിന് സാധിക്കും.
കിവിപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരത്തെ റിലാക്സ് ആക്കി ഉറക്കം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്നാണ് പഠനങ്ങൾ.
ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് രണ്ട് കിവിപ്പഴം വീതം നാലാഴ്ച തുടരെ കഴിച്ചാൽ സ്ലീപ്പ് സൈക്കിളും ദൈർഘവും മെച്ചപ്പെടുമെന്നും പഠനങ്ങളുണ്ട്.
കിവിയിൽ സെറട്ടോണിൻ എന്ന ന്യൂറോട്രാൻസ്മിറ്റർ അടങ്ങിയിട്ടുണ്ട്. ഇത് സ്ലീപ് സൈക്കിൾ ക്രമീകരിച്ച് ഉറക്കവും മൂഡും മെച്ചപ്പെടുത്താൻ സഹായിക്കും.
വൈറ്റമിൻ സി, കരോടെനോയ്ഡ്സ് തുടങ്ങിയ ആൻ്റിഓക്സിഡൻ്റുകൾ കിവിപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ഇത് സ്ട്രെസ് കുറച്ച് ഉറക്കത്തിന് സഹായിക്കും.
മെലടോണിൻ പ്രൊഡക്ഷനെ ക്രമീകരിക്കാനും കിവിപ്പഴം സഹായിക്കുമെന്ന് പഠനങ്ങളുണ്ട്. ഇത് ഉറക്കത്തിൻ്റെ ക്വാളിറ്റി മെച്ചപ്പെടുത്തും.
ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന കിവിപ്പഴം മസിൽ റിലാക്സ് ചെയ്ത് ഉറക്കത്തിന് സഹായിക്കും.
എന്നാൽ, കിവിപ്പഴം ഉറക്കം മെച്ചപ്പെടുത്താനുള്ള ഒരു ഒറ്റമൂലിയായി കണക്കാക്കരുത്. പലർക്കും പല രീതിയിലാവും ഇത് വർക്ക് ചെയ്യുക.