16 JULY 2025

TV9 MALAYALAM

വെറുതെ കളയേണ്ട, ആരോഗ്യത്തിന് തണ്ണിമത്തൻ കുരുവും നല്ലത് 

Image Courtesy: Getty Images

തണ്ണിമത്തൻ ഭൂരിഭാ​ഗം ആളുകൾക്കും ഇഷ്ടമുള്ള പഴവർ​ഗമാണ്. തണ്ണിമത്തൻ കഴിച്ച ശേഷം അതിന്റെ കുരു തുപ്പി കളയുകയാണ് പതിവ്.

തണ്ണിമത്തൻ

എന്നാൽ ഇനി തണ്ണിമത്തൻ കുരു വെറുതെ കളയേണ്ട, കാരണം അവയ്ക്ക് ഏറെ പോഷ​ഗുണങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ...

തണ്ണിമത്തൻ കുരു

തണ്ണിമത്തൻ കുരുവിൽ കലോറി കുറവാണ്. ഒരു വലിയ പിടി തണ്ണിമത്തൻ വിത്തിൽ വെറും 23 കലോറിയാണ് അടങ്ങിയിട്ടുള്ളത്.

കലോറി

സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ മൈക്രോന്യൂട്രിയന്റുകള്‍ കൊണ്ട് സമ്പന്നമാണ് തണ്ണിമത്തൻ കുരു.

മഗ്നീഷ്യം

ഇവ രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രക്കാനും സഹായിക്കും.

രോഗപ്രതിരോധം

തണ്ണിമത്തനിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇവ ദഹനത്തിന് സഹായിക്കുകയും ദഹനപ്രശ്നങ്ങൾ അകറ്റുകയും ചെയ്യുന്നു.

ഫൈബർ

ഇവയിലെ മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ  ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും ​ഗുണം ചെയ്യും.

പൊട്ടാസ്യം

തണ്ണിമത്തൻ കുരുവിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സി എന്നിവ ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ ഉപകരിക്കും.

വിറ്റാമിൻ