16 July 2025
TV9 MALAYALAM
Image Courtesy: Getty
ചിലയാളുകള്‍ക്ക് അമിതമായി മൂത്രശങ്കയുണ്ടാകാറുണ്ട്. ദൈനംദിന ജീവിതത്തില്‍ ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കും.
വാര്‍ധക്യം, പ്രോസ്‌റ്റേറ്റ് സംബന്ധിയായ പ്രശ്‌നങ്ങള്‍, GUTB, പ്രമേഹം തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടാകാം
ഇതിന് മരുന്നും ചികിത്സയുമുണ്ടെങ്കിലും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതും ഉപകരിച്ചേക്കാം. അവയില്‍ ചിലത് നോക്കാം
കഫീൻ, കാർബണേറ്റഡ് പാനീയങ്ങൾ, മദ്യം, കൃത്രിമ മധുരപലഹാരങ്ങൾ, മസാലകൾ നിറഞ്ഞ ഭക്ഷണങ്ങൾ, സിട്രസ് പഴങ്ങൾ തുടങ്ങിയവ ഒഴിവാക്കുക
ശുദ്ധജലം, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, വാഴപ്പഴം, പയർവർഗ്ഗങ്ങൾ എന്നിവ പോലുള്ളവ കഴിക്കുന്നത് നിങ്ങളെ സഹായിച്ചേക്കാം
മികച്ച ജീവിതശൈലി സ്വായത്തമാക്കുക. ഭാരം കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള വ്യായാമങ്ങള്‍ ചെയ്യുക. അലസമായ ജീവിതശൈലി ഉപേക്ഷിക്കുക
പുകവലി തീര്‍ച്ചയായും ഉപേക്ഷിക്കണം. അതുപോലെ ആഹാരത്തില്‍ ഉപ്പിന്റെ അമിത ഉപയോഗവും വെല്ലുവിളിയാണ്. ഡോക്ടറെ കാണുന്നതാണ് ഏറ്റവും പ്രധാന കാര്യം
പബ്ലിക് ഡൊമെയ്‌നില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം തയ്യാറാക്കിയ ഈ വെബ്‌സ്റ്റോറി പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമായി കാണരുത്