16 JULY 2025
TV9 MALAYALAM
Image Courtesy: Getty Images
മൊബൈലും ഇയർഫോണും ഇല്ലാത്ത ഒരു നിമിഷത്തെ കുറിച്ച് ഇന്ന് പലർക്കും ചിന്തിക്കാനാവില്ല. ഉറങ്ങുന്ന സമയം മാത്രമാണ് ഇവ നാം ഉപേക്ഷിക്കുന്നത്.
എന്നാൽ ഏതുസമയവും ചെവിയിൽ തിരികി വെക്കുന്ന ഈ ഇയർഫോണുകൾ നിങ്ങളുടെ ജീവിതത്തെ എങ്ങനെയെല്ലാമാണ് ബാധിക്കുന്നതെന്ന് നോക്കാം.
ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ഇയർഫോൺ ഉപയോഗിക്കുന്നത് നോയിസ് ഇൻഡ്യൂസ്ഡ് ഹിയറിങ് ലോസ് എന്ന അവസ്ഥയിലേക്ക് നയിക്കാം.
നിങ്ങൾക്ക് അനുയോജ്യമല്ലാത്ത ഇയർഫോണുകൾ ഉപയോഗിക്കുന്നത് ചെവിക്കുള്ളിൽ വേദന, ചൊറിച്ചിൽ തുടങ്ങിയ അസ്വസ്ഥതയ്ക്ക് കാരണമാകുന്നു.
ചെവിക്ക് ആശ്വാസം ലഭിക്കാൻ ഓരോ 30-60 മിനിറ്റിലും 5-10 മിനിറ്റ് ഇയർഫോണുകൾ മാറ്റി ഫ്രീയായിട്ട് ഇരിക്കാൻ ശ്രദ്ധിക്കുക.
നിങ്ങളുടെ ഇയർബഡുകൾ വൃത്തിയായി സൂക്ഷിക്കുക. ഇയർഫോണുകൾ ചെവിക്കുള്ളിലേക്ക് ഒരുപാട് തിരികി കയറ്റാൻ ശ്രമിക്കരുത്.
തുടർച്ചയായി കേൾക്കരുത്. മാക്സിമം ശബ്ദം കുറച്ച് വയ്ക്കാൻ ശ്രമിക്കണം. 85 ഡെസിബലിന് മുകളിൽ ശബ്ദത്തിൽ ഉപയോഗിക്കരുത്.
നിങ്ങളുടെ ഇയർഫോണുകൾ മറ്റാർക്കും ഉപയോഗിക്കാൻ കൊടുക്കരുത്. അഥവാ കൊടുത്താൽ വൃത്തിയാക്കിയ ശേഷമേ നിങ്ങൾ ഉപയോഗിക്കാവു.