9 June 2026

Jayadevan A M

ഫിഫ ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് സൂപ്പര്‍ കമ്പ്യൂട്ടര്‍

Image Courtesy: Getty Images, PTI

ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിയിരിക്കുകയാണ്. ഇത്തവണത്തെ വിജയികളെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ്‌ ഒപ്റ്റ സൂപ്പർ കമ്പ്യൂട്ടർ.

ഫിഫ ലോകകപ്പ് 

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ആവേശപ്പോരാട്ടങ്ങൾക്കായി കാത്തിരിക്കെയാണ് ഈ പ്രവചന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

പ്രവചനം

യുഎസ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ടൂർണമെന്റ്, 48 ടീമുകൾ പങ്കെടുക്കുന്ന ചരിത്രത്തിലെ ആദ്യ ലോകകപ്പ് കൂടിയാണ്.

48 ടീമുകൾ

4 ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളിലായി 104 മത്സരങ്ങളാണ് അരങ്ങേറുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും.

104 മത്സരങ്ങള്‍

സൂപ്പർകമ്പ്യൂട്ടർ 10,000 തവണ ടൂർണമെന്റ് മാതൃകകൾ അനുകരിച്ച് നടത്തിയ പഠനത്തിനൊടുവിൽ, സ്പെയിൻ ആണ് ലോകകപ്പ് നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമായി തിരഞ്ഞെടുക്കപ്പെട്ടത്.

സ്പെയിൻ

സൂപ്പർകമ്പ്യൂട്ടറിന്റെ പ്രവചന മാതൃക പ്രകാരം സ്പാനിഷ് പടയ്ക്ക് 16.1% കിരീടസാധ്യതയാണ് കൽപ്പിക്കപ്പെടുന്നത്.

16.1% കിരീടസാധ്യത

ഫ്രാന്‍സ് (13%), ഇംഗ്ലണ്ട് (11.2%), അര്‍ജന്റീന (10.4%) എന്നിവയാണ് 10 ശതമാനത്തിന് മുകളില്‍ സാധ്യതയുള്ള മറ്റ് ടീമുകള്‍

മറ്റ് ടീമുകള്‍

ഒപ്റ്റ സൂപ്പര്‍ കമ്പ്യൂട്ടറിന്റെ പ്രവചനമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല

നിരാകരണം