2 June 2026

Aswathy Balachandran

പൊറോട്ട എങ്ങനെ ഹെൽത്തി ആയി കഴിക്കാം?

 Image Courtesy: Getty Images

നല്ല ചൂടുള്ള പൊറോട്ടയും ബീഫ് കറിയും ഭൂരിഭാഗം മലയാളികളുടെയും പ്രിയപ്പെട്ട ആഹാരമാണ്. മൈദ കൊണ്ടാണ് ഉണ്ടാക്കുന്നത് എന്നതിനാൽ പൊറോട്ട അത്ര ആരോഗ്യകരമല്ലെന്ന് എല്ലാവർക്കുമറിയാം. 

പൊറോട്ടയും ബീഫ് കറിയും

ഒരു സമയം ഒന്നോ രണ്ടോ പൊറോട്ട മാത്രം കഴിക്കുക. അമിതമായി കഴിക്കുന്നത് ഒഴിവാക്കാൻ പൊറോട്ടയുടെ വലിപ്പം കുറച്ച് തയ്യാറാക്കാവുന്നതാണ്.

നിയന്ത്രിക്കുക

പൊറോട്ട ദിവസേനയുള്ള ഭക്ഷണശീലമാക്കരുത്. ആഴ്ചയിൽ ഒരു തവണയോ അല്ലെങ്കിൽ മാസത്തിൽ രണ്ടോ മൂന്നോ തവണയോ മാത്രമായി ഇതിന്റെ ഉപയോഗം പരിമിതപ്പെടുത്തുക.

ആഴ്ചയിലൊരിക്കൽ

രാത്രി വൈകിയുള്ള സമയങ്ങളിൽ പൊറോട്ട കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക. ഇത് ദഹനപ്രക്രിയയെ സാരമായി ബാധിക്കും.

രാത്രി

എണ്ണ കൂടിയ ബീഫ് ഫ്രൈ, ക്രീമി ഗ്രേവികൾ എന്നിവയ്ക്ക് പകരം കുറഞ്ഞ എണ്ണയിൽ തയ്യാറാക്കിയ കടലക്കറി, വെജിറ്റബിൾ കുർമ, മീൻ കറി എന്നിവയ്ക്കൊപ്പം പൊറോട്ട കഴിക്കുക.

കൂട്ടുകറികൾ

പൊറോട്ടയോടൊപ്പം പ്രോട്ടീൻ അടങ്ങിയ വിഭവങ്ങൾ കഴിക്കുന്നത് പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നിക്കാനും അമിതമായി പൊറോട്ട കഴിക്കുന്നത് തടയാനും സഹായിക്കും.

പ്രോട്ടീൻ

വീട്ടിൽ പൊറോട്ട തയ്യാറാക്കുമ്പോൾ മൈദ പൂർണ്ണമായും ഉപയോഗിക്കാതെ, അതിനൊപ്പം ഗോതമ്പ് പൊടി കൂടി ചേർത്ത് കുറഞ്ഞ എണ്ണയിൽ കുഴച്ചെടുക്കുക.

ഗോതമ്പ് പൊടി

പൊറോട്ട കഴിക്കുന്നതിനൊപ്പം ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകളോ മറ്റ് പാനീയങ്ങളോ കുടിക്കുന്ന ശീലം പൂർണ്ണമായും ഒഴിവാക്കുക.

മധുരമുള്ള പാനീയങ്ങൾ