02 June 2026
ASHLI C
Image Credit: Getty Images
ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് അമിതഭാരം. ഇത് കുറയ്ക്കാനായി കുരുമുളക് വളരെ ഫലപ്രദമായി ഉപയോഗിക്കാം.
ഒരു കപ്പ് വെള്ളത്തിൽ അര സ്പൂൺ കുരുമുളകും കഷ്ണം ഇഞ്ചിയും ചേർത്ത് നന്നായി തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് അൽപ്പം അല്പം നാരങ്ങാനീരോ തേനോ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
ചെറു ചൂടുള്ള വെള്ളത്തിൽ അല്പം കുരുമുളക് ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കളയാൻ നല്ലതാണ്.
ഒരു ടീസ്പൂൺ തേനിൽ കാൽ ടീസ്പൂൺ കുരുമുളക് പൊടിച്ചത് ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിച്ചാൽ തടി കുറയാൻ സഹായിക്കും.
തടി കുറയ്ക്കാൻ സാലഡുകൾ കഴിക്കുന്നത് വളരെ നല്ലതാണ്. സാലഡുകളിൽ കുരുമുളകും അതുപോലെ നാരങ്ങാനീരും ചേർത്ത് കഴിക്കുന്നത് തടി കുറയ്ക്കാൻ ഉത്തമമാണ്.
ഉച്ചഭക്ഷണത്തിനുശേഷം ഒരു ഗ്ലാസ് മൂകാൽ ടീസ്പൂൺ കുരുമുളക് ചേർത്ത് മിക്സ് ചെയ്ത് കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കും.
വിവിധതരത്തിലുള്ള സൂപ്പുകളിൽ കുരുമുളകുപൊടി ചേർത്തു കഴിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാൻ നല്ലതാണ്.
മെറ്റബോളിസം വർദ്ധിപ്പിക്കാൻ ഏറ്റവും സഹായിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് കുരുമുളക് അതിനാൽ തന്നെ നാം കഴിക്കുന്ന ഭക്ഷണങ്ങളിലെല്ലാം അല്പം കുരുമുളക് ചേർക്കുന്നത് നല്ലതാണ്.