02 JUNE 2026
NEETHU VIJAYAN
Image Courtesy: Getty Images
പൂരിയും ബാജി കറിയും ഇഷ്ടമില്ലാത്തവർ ആരാണുള്ളത്. എന്നാൽ എണ്ണ ധാരാളം വലിച്ചെടുക്കുന്നതിനാൽ പലപ്പോഴും ഈ രുചിയുള്ള ഭക്ഷണത്തെ നമ്മൾ ഒഴിവാക്കാറുണ്ട്.
എന്നാൽ പൂരിയിൽ അധികം എണ്ണ പറ്റിപിടിക്കാതെ തയ്യാറാക്കുന്നതിനായി മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
ഗോതമ്പ് മാവ് കുഴയ്ക്കുമ്പോൾ അതിലേക്ക് അല്പം റവ കൂടി ചേർക്കുക. ഇത് പൂരിക്ക് നല്ല ക്രിസ്പി ഘടനയും നൽകും, കൂടാതെ എണ്ണ കുടിക്കുന്നതും തടയും.
ചപ്പാത്തിക്ക് കുഴയ്ക്കുന്നതിനേക്കാൾ അല്പം കട്ടിയായി വേണം പൂരിക്ക് മാവ് തയ്യാറാക്കാൻ. മാവിൽ വെള്ളം കൂടിയാൽ പൂരി കൂടുതൽ എണ്ണ വലിച്ചെടുക്കും.
മാവ് കുഴയ്ക്കുമ്പോൾ വെള്ളത്തോടൊപ്പം അല്പം ചെറുചൂടുള്ള പാലോ ഒരു സ്പൂൺ തൈരോ ചേർത്താൽ പൂരി കൂടുതൽ സോഫ്റ്റായി കിട്ടും. മാവ് കുഴച്ച ശേഷം 30 മിനിറ്റ് വയ്ക്കാം.
ചൂട് കുറഞ്ഞ എണ്ണയിലിട്ടാൽ പൂരി പൊങ്ങില. അതുപോലെ എണ്ണ മുഴുവൻ കുടിക്കുകയും ചെയ്യും. നന്നായി ചൂടായ ശേഷം മാത്രം പൂരി എണ്ണയിലിടുക.
പൂരി പരത്തുമ്പോൾ ഗോതമ്പ് പൊടി അമിതമായി ഉപയോഗിക്കരുത്. ഇത് എണ്ണ കേടാക്കുന്നു. പകരം നേരിയ രീതിയിൽ മാത്രം പൊടി ഉപയോഗിച്ച് പരത്തുക.