13 October 2026

Sumeesh T Unneen

സമയം കുറവാണോ ? മസിൽ വളർത്താൻ കിടിലൻ 3x3x3 വർക്കൗട്ട്!

Photo Credit: Unsplash

ആഴ്ചയിൽ ആറ് ദിവസം ജിമ്മിൽ പോകാൻ സമയമില്ലാത്തവരാണോ നിങ്ങൾ? എങ്കിൽ കൃത്യമായ പ്ലാനിങ്ങോടെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മികച്ച റിസൾട്ട് ഉണ്ടാക്കാൻ സാധിക്കും

സമയക്കുറവുള്ളവർക്ക് ഒരു കിടിലൻ വഴി

വളരെ ലളിതമായ ഒരു രീതിയാണിത്. ആഴ്ചയിൽ 3 ദിവസം മാത്രം വ്യായാമം ചെയ്യുക, ഒരു ദിവസം 3 വ്യായാമങ്ങൾ മാത്രം തിരഞ്ഞെടുക്കുക, അവ 3 സെറ്റുകൾ വീതം പൂർത്തിയാക്കുക

എന്താണ് 3 x 3 x 3 മെത്തേഡ്?

വ്യായാമങ്ങളുടെ എണ്ണം കുറവാണെങ്കിലും, ചെയ്യുന്ന 3 സെറ്റുകളും നിങ്ങളുടെ പരമാവധി ശേഷി ഉപയോഗിച്ച് കഠിനമായി തന്നെ ചെയ്യണം. ഓരോ സെറ്റിനും ശേഷം 3 മിനിറ്റ് വിശ്രമിക്കാം

വർക്കൗട്ട് കഠിനമായിരിക്കണം!

ഓരോ ദിവസവും ഒരു പുഷിങ് (Pushing), ഒരു പുള്ളിങ് (Pulling), കാലുകൾക്കുള്ള (Lower-body) ഒരു വർക്കൗട്ട് എന്നിങ്ങനെ ശരീരം മുഴുവൻ അധ്വാനിക്കുന്ന വ്യായാമങ്ങൾ വേണം തിരഞ്ഞെടുക്കാൻ

വ്യായാമങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം?

എല്ലാ ദിവസവും ഒരേ ക്രമത്തിൽ വ്യായാമം ചെയ്യരുത്. കാലുകൾക്കുള്ള വർക്കൗട്ടുകൾ എപ്പോഴും അവസാനത്തേക്ക് മാറ്റിവെക്കാതെ തുടക്കത്തിൽ തന്നെ ചെയ്യാൻ ശ്രദ്ധിക്കുക

ഒരേ ക്രമം ഒഴിവാക്കുക

തുടർച്ചയായ ദിവസങ്ങളിൽ വർക്കൗട്ട് ചെയ്യാതെ തിങ്കൾ, ബുധൻ, വെള്ളി എന്നിങ്ങനെ ഇടവിട്ടുള്ള ദിവസങ്ങൾ തിരഞ്ഞെടുക്കാം. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ദിവസങ്ങളിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്

തുടർച്ചയായ ദിവസങ്ങളിൽ വേണ്ട

എല്ലാവർക്കും ഒരേപോലെ അനുയോജ്യമായ ഒരു 'പെർഫെക്റ്റ്' വർക്കൗട്ട് പ്ലാൻ ഇല്ല എന്നതാണ് സത്യം. നിങ്ങൾക്ക് മുടക്കമില്ലാതെ ദീർഘകാലം പിന്തുടരാൻ കഴിയുന്നതാണ് ഏറ്റവും മികച്ച പ്ലാൻ

'പെർഫെക്റ്റ്' വർക്കൗട്ട് പ്ലാൻ ഉണ്ടോ?

മസിലുകൾ വളരാൻ ഘട്ടംഘട്ടമായി ഭാരം കൂട്ടിയും, കൂടുതൽ റെപ്പുകൾ ചെയ്തും പേശികൾക്ക് നിരന്തരം ചാലഞ്ച് നൽകുന്നതാണ് ഫിറ്റ്നസിലെ ഏറ്റവും പ്രധാനപ്പെട്ട നിയമം

പ്രോഗ്രസീവ് ഓവർലോഡ് പ്രധാനം