06 October 2026

Sumeesh T Unneen

ജിമ്മിൽ പോയാൽ സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ വലിയ മസിൽ വരുമോ? 

Photo Credit: Unsplash

വ്യായാമം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് വർധിച്ചുവരികയാണ്. ജിമ്മിലെ ചിട്ടയായ കാർഡിയോ, വെയ്റ്റ് ട്രെയിനിംഗ് വ്യായാമങ്ങൾ സ്ത്രീകളുടെ ശാരീരിക-മാനസിക ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്

ഭാരം ഉയർത്തുന്ന വ്യായാമങ്ങൾ ചെയ്താൽ പുരുഷന്മാരെപ്പോലെ ശരീരത്തിൽ വലിയ മസിലുകൾ ഉണ്ടാകുമെന്നത് സ്ത്രീകളുടെ ഇടയിലുള്ള വലിയൊരു തെറ്റിദ്ധാരണ മാത്രമാണ്

വലിയ മസിലുകൾ ഉണ്ടാകുമെന്ന പേടി വേണ്ട

ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ സ്ത്രീകളിൽ വളരെ കുറഞ്ഞ അളവിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. അതിനാൽ സാധാരണ വ്യായാമങ്ങളിലൂടെ ഒരിക്കലും വലിയ മസിലുകൾ ഉണ്ടാകില്ല

സ്ത്രീകൾക്ക് ഭാരം ഉയർത്താം

ഭാരം ഉയർത്തുന്ന വ്യായാമങ്ങൾ ചെയ്യുന്നതിലൂടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയുകയും മസിലുകൾക്ക് കൂടുതൽ ഉറപ്പ് ലഭിക്കുകയും ചെയ്യുന്നു. ഇത് വഴി കൂടുതൽ കലോറി എരിച്ചുകളയാൻ സാധിക്കും

കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാം

അസ്ഥികളുടെ ബലം കൂട്ടാനും ജിമ്മിലെ വ്യായാമം സഹായിക്കും. പ്രായമാകുമ്പോൾ സ്ത്രീകളിൽ കണ്ടുവരുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥിരോഗങ്ങളെ തടയാൻ ഇത് മികച്ചതാണ്

അസ്ഥികൾക്ക് നൽകാം കൂടുതൽ കരുത്ത്

ജിമ്മിലെ കാർഡിയോ വ്യായാമങ്ങൾ ഹൃദയത്തിൻ്റെയും ശ്വാസകോശത്തിൻ്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. നിത്യജീവിതത്തിലെ കാര്യങ്ങൾ ആക്ടീവായി ചെയ്യാൻ ഇത് കൂടുതൽ ഊർജ്ജം നൽകും

ഹൃദയാരോഗ്യത്തിന് കാർഡിയോ

വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ സന്തോഷം നൽകുന്ന എൻഡോർഫിൻ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുകയും സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് കുറയുകയും ചെയ്യും.

സമ്മർദ്ദം കുറയ്ക്കാം, ഉന്മേഷം നേടാം

ശാരീരിക മാറ്റങ്ങൾക്ക് മാത്രമല്ല, രാത്രികളിൽ മികച്ച ഉറക്കം ലഭിക്കാനും വ്യായാമം അത്യാവശ്യമാണ്. ഉത്കണ്ഠയും വിഷാദവും അകറ്റി മികച്ച മാനസികാരോഗ്യം നിലനിർത്താൻ സ്ഥിരമായുള്ള വ്യായാമം ഉപകരിക്കും

നല്ല ഉറക്കത്തിനും മാനസികാരോഗ്യത്തിനും