07 October 2026

Sumeesh T Unneen

ദിവസവും ജിമ്മിൽ പോയാൽ വേഗത്തിൽ മസിൽ വളരുമോ? സത്യമിതാണ്!

Photo Credit: Unsplash

ജിമ്മിൽ വിശ്രമമില്ലാതെ തുടർച്ചയായി വ്യായാമം ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. മസിലുകളുടെ റിക്കവറിക്കും ഊർജ്ജം വീണ്ടെടുക്കാനും ശരീരത്തിന് കൃത്യമായ വിശ്രമം അത്യാവശ്യമാണ്

വിശ്രമം അനിവാര്യം

കഠിനമായ വെയ്റ്റ് ട്രെയിനിംഗ് ചെയ്യുന്നവർ ഒരേ പേശികൾക്ക് വീണ്ടും വ്യായാമം നൽകുന്നതിന് മുൻപ് കുറഞ്ഞത് 48 മണിക്കൂർ എങ്കിലും വിശ്രമം നൽകാൻ ശ്രദ്ധിക്കണം

എത്ര സമയം വിശ്രമിക്കണം?

വ്യായാമം ചെയ്യാത്ത ദിവസങ്ങളിൽ പൂർണ്ണമായി വെറുതെയിരിക്കണമെന്നില്ല. നടത്തമോ സ്ട്രെച്ചിങ്ങോ പോലുള്ള ലഘുവായ കാര്യങ്ങൾ ആക്ടീവ് റിക്കവറിയായി ചെയ്യാവുന്നതാണ്

ആക്ടീവ് റിക്കവറി

നടത്തം, സൈക്ലിംഗ് പോലുള്ള ലഘുവായ കാർഡിയോ വ്യായാമങ്ങൾക്ക് വലിയ വിശ്രമം ആവശ്യമില്ല. എന്നാൽ വെയിറ്റ് ട്രെയിനിങ് പോലുള്ള കഠിനമായ വർക്കൗട്ടുകൾക്ക് വിശ്രമം ആവശ്യമാണ്

കാർഡിയോ വ്യായാമങ്ങൾക്ക്

വ്യായാമത്തിന് ശേഷമുള്ള ചെറിയ പേശിവേദന ഉള്ളപ്പോൾ ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നതിൽ പ്രശ്നമില്ല. എന്നാൽ കഠിനമായ വേദനയോ നീർക്കെട്ടോ ഉണ്ടെങ്കിൽ പൂർണ്ണ വിശ്രമം തന്നെ വേണം

പേശിവേദന ഉള്ളപ്പോൾ

പേശികൾക്ക് കരുത്ത് വീണ്ടെടുക്കാൻ വിശ്രമം പോലെ തന്നെ ഉറക്കവും പ്രധാനമാണ്. മുതിർന്ന ഒരാൾ ദിവസവും 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കുക

ഉറക്കം പ്രധാനം

പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് വ്യായാമത്തിന് ശേഷമുള്ള ക്ഷീണം വേഗത്തിൽ അകറ്റാനും ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാനും സഹായിക്കും

പോഷകാഹാരം ശീലമാക്കാം

വിട്ടുമാറാത്ത ക്ഷീണം, നിരന്തരമായ പേശിവേദന, ഉറക്കമില്ലായ്മ, വ്യായാമം ചെയ്യാനുള്ള മടുപ്പ് എന്നിവ ശരീരത്തിന് കൂടുതൽ വിശ്രമം ആവശ്യമുണ്ട് എന്ന് കാണിക്കുന്ന പ്രധാന ലക്ഷണങ്ങളാണ്

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്