10 October 2026

Sumeesh T Unneen

30 കഴിഞ്ഞോ? വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം

Photo Credit: Unsplash

ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം അത്യന്താപേക്ഷിതമാണ്. എന്നാൽ 30 വയസ്സ് കഴിയുമ്പോൾ വ്യായാമത്തിൽ വരുത്തുന്ന ചില തെറ്റുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അവ എന്തൊക്കെയെന്ന് നോക്കാം

30 വയസ്സിന് ശേഷം വ്യായാമം

ശരീരത്തിന് ആവശ്യമായ വിശ്രമം നൽകാതെ അമിതമായി വ്യായാമം ചെയ്യുന്നത് ക്ഷീണത്തിനും പേശികൾക്ക് ക്ഷതമേൽക്കാനും കാരണമാകും. അതിനാൽ കൃത്യമായ വിശ്രമം ഉറപ്പുവരുത്തുക

അമിതമായ വ്യായാമം

എന്നും ഒരേ വ്യായാമം തന്നെ ചെയ്യുന്നത് മടുപ്പുളവാക്കുകയും പേശികൾക്ക് കൂടുതൽ ക്ഷീണം ഉണ്ടാക്കുകയും ചെയ്യും. അതിനാൽ കാർഡിയോ, സ്ട്രെങ്ത് ട്രെയിന്, സ്ട്രെച്ചിംഗ് അല്ലെങ്കിൽ യോഗ തുടങ്ങിയവ മാറി മാറി ചെയ്യുക

ഒരേ വ്യായാമം ആവർത്തിക്കുന്നത്

വ്യായാമം കൊണ്ടുമാത്രം ആരോഗ്യം വീണ്ടെടുക്കാനാകില്ല. പോഷകസമൃദ്ധമായ ഭക്ഷണം, ധാരാളം വെള്ളം, കൃത്യമായ ഡയറ്റ് എന്നിവയും കൃത്യമായി ഉറപ്പാക്കണം

ഭക്ഷണക്രമം

വ്യായാമം തുടങ്ങുന്നതിന് മുൻപ് പേശികൾക്ക് അയവ് വരുത്താൻ വാം-അപ്പ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഇത് ഒഴിവാക്കി നേരിട്ട് വ്യായാമത്തിലേക്ക് കടക്കുന്നത് പെട്ടന്ന് പരിക്കുകൾ പറ്റാൻ കാരണമാകാം

വാം-അപ്പ് ഒഴിവാക്കേണ്ട

പ്രായമേറുമ്പോൾ സന്ധികൾക്ക് തേയ്മാനം വരാൻ സാധ്യതയുള്ളതിനാൽ ഓട്ടം പോലുള്ള കഠിനമായ വ്യായാമങ്ങൾ കുറച്ച്, നീന്തൽ, സൈക്ലിംഗ് എന്നിവ പരീക്ഷിക്കുക

കാഠിന്യം അൽപ്പം കുറയ്ക്കാം

വ്യായാമത്തിന് മുൻപും ശേഷവും സ്ട്രെച്ചിംഗ് ചെയ്യുന്നത് പേശികളുടെ വഴക്കം വർദ്ധിപ്പിക്കാനും ജോയിൻ്റുകളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. ഉത് ഒഴിവാക്കുന്നില്ല എന്ന് ഉറപ്പാക്കുക

സ്ട്രെച്ചിംഗ് മറക്കേണ്ട

വ്യായാമത്തിന് ശേഷം ശരീരത്തിന് വിശ്രമം അനിവാര്യമാണ്. പേശികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ദിവസവും 7 മുതൽ 8 മണിക്കൂർ വരെ കൃത്യമായി ഉറങ്ങുക

ഉറക്കമില്ലായ്മ